കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്‌ത ‘ശിക്കാരി ശംഭു’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. കോമഡി ട്രാക്കിലൂടെ കഥ പറയുന്ന ചിത്രം 20 നാണ് തിയറ്ററുകളിൽ എത്തുന്നത്. പീലിപ്പോസ് എന്ന പീലിയായി ചാക്കോച്ചൻ എത്തുന്ന ചിത്രത്തിന്റെ സ്പെഷ്യൽ ടീസർ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. റിലീസ് തീയതിക്കൊപ്പം ചിത്രത്തിലെ ഒരു സീൻ ഉൾപ്പെടുത്തിയാണ് ടീസർ റിലീസ് ചെയ്‌തിരിക്കുന്നത്. ചോക്ലേറ്റ് നായകൻ എന്ന രീതിയിൽ നിന്ന് വ്യത്യസ്തമായുള്ള ഒരു കഥാപാത്രമായിരിക്കും ചാക്കോച്ചൻ അവതരിപ്പിക്കുന്ന ‘പീലി’ എന്നാണ് സൂചന. കുഞ്ചാക്കോ ബോബൻ, ഹരീഷ് കണാരൻ, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, ജോണി ആന്റണി എന്നിവരാണ് സ്പെഷ്യൽ ടീസറിലുള്ളത്.
എറണാകുളം ജില്ലയിലെ കോതമംഗലം, ഭൂതത്താൻ കെട്ട് തുടങ്ങിയ സ്ഥലങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ. പുലിവേട്ടക്കാരാണെന്ന് അവകാശപ്പെടുന്ന മൂന്ന് യുവാക്കൾ ഒരു ഗ്രാമത്തിലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശിവദയാണ് ‘ശിക്കാരി ശംഭു;വിലെ നായിക. വിഷ്‌ണു ഉണ്ണികൃഷ്ണന്റെ ജോഡിയായി അൽഫോൻസ എന്ന പുതുമുഖതാരമാണ് എത്തുന്നത്. ഓർഡിനറി, മധുര നാരങ്ങാ എന്നീ രണ്ടു സൂപ്പർ ബോക്സ് ഓഫീസ് വിജയങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സുഗീത്- കുഞ്ചാക്കോ ബോബൻ എന്നിവരുടേത്. നിഷാദ് കോയയാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ശ്രീജിത് ഇടവനയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഫൈസൽ അലിയാണ് ഛായാഗ്രഹണം. ഏയ്ഞ്ചൽ മരിയ സിനിമയുടെ ബാനറിൽ എസ് കെ ലോറൻസ് നിർമ്മിച്ച ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നിഷാദ് കോയ ആണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.