ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ നായകനാക്കി തമിഴ് സൂപ്പർ സംവിധായകൻ ആറ്റ്ലി ഒരുക്കുന്ന ചിത്രമാണ് ജവാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. അടുത്ത വർഷം ജൂൺ രണ്ടിനാണ് ജവാൻ റിലീസ് ചെയ്യുക. റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് ഒരു ഗംഭീര ടീസറും അവർ റിലീസ് ചെയ്തിട്ടുണ്ട്. ഷാരൂഖ് ഖാൻ തന്നെയാണ് തന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അദ്ദേഹം ഇരട്ട വേഷത്തിലാണ് ഈ ചിത്രത്തിലെത്തുകയെന്നാണ് സൂചന. ലേഡി സൂപ്പർ സ്റ്റാർ നയൻ താര നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രിയാമണി, സാനിയ മൽഹോത്ര എന്നിവരും വേഷമിടുന്നുണ്ടെന്നു റിപ്പോർട്ടുകൾ പറയുന്നു. ഒരു ഇൻവെസ്റ്റിഗേഷൻ ഓഫീസറായാണ് നയൻ താര ഇതിലെത്തുന്നതെന്നാണ് സൂചന.
ഒരു ഗാംഗ്സ്റ്ററായും, ആ ഗ്യാങ്സ്റ്ററിന്റെ അച്ഛനും സീനിയർ റോ ഓഫീസറായുമാണ് ഷാരുഖ് ഖാൻ ഇതിൽ അഭിനയിക്കുന്നതെന്നു നേരത്തെ പിങ്ക് വില്ല റിപ്പോർട്ട് ചെയ്തിരുന്നു. പക്കാ മാസ്സ് മസാല ആക്ഷൻ ത്രില്ലറായാണ് ആറ്റ്ലി ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. അടുത്ത വർഷം റിലീസ് പ്രഖ്യാപിച്ച ഷാരൂഖ് ഖാന്റെ രണ്ടാമത്തെ ആക്ഷൻ ത്രില്ലറാണ് ജവാൻ. ഹിന്ദി കൂടാതെ തമിഴ്, മലയാളം, തെലുങ്കു ഭാഷകളിലൊക്കെ ഈ ചിത്രം റിലീസ് ചെയ്യും. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത പത്താൻ എന്ന ഷാരൂഖ് ഖാന്റെ ആക്ഷൻ ത്രില്ലർ അടുത്ത ജനുവരിയിലാണ് റിലീസ് ചെയ്യുക. ഷാരൂഖ് ഖാൻ- രാജ് കുമാർ ഹിറാനി ചിത്രമായ ഡങ്കിയും അടുത്ത വർഷം തന്നെയാണ് റീലീസെന്നാണ് സൂചന.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.