[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജൂൺ മാസത്തിൽ ഒടിടി യുദ്ധം; വരുന്നത് വമ്പൻ ചിത്രങ്ങൾ

ഈ ജൂൺ മാസത്തിൽ തീയേറ്ററുകളിൽ ഒട്ടേറെ വമ്പൻ ചിത്രങ്ങളാണ് റിലീസ് ചെയ്യാൻ പോകുന്നത്. സിനിമ പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന പല പല ചിത്രങ്ങൾ വ്യത്യസ്ത ഭാഷകളിലായി ഈ മാസം റിലീസ് ചെയ്യും. എന്നാൽ ഇത്തവണ, ജൂണിൽ ഒടിടി പ്ലാറ്റ്‌ഫോമുകളിലും പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളാണ് വരുന്നത്. അതിൽ നേരിട്ടുള്ള ഒടിടി റിലീസ് മുതൽ, തീയേറ്ററിൽ വന്ന ചിത്രങ്ങളുടെ സ്ട്രീമിങ് വരെയുൾപ്പെടും. അങ്ങനെ ഈ മാസമാദ്യം തന്നെയെത്തിയ മലയാള ചിത്രമാണ് പൃഥ്വിരാജ് സുകുമാരൻ നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ജനഗണമന. നെറ്റ്ഫ്ലിക്സിൽ ഇന്നലെ രാത്രി മുതൽ തന്നെ ഈ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു. അതുപോലെ ആമസോൺ പ്രൈമിൽ പ്രദർശനം ആരംഭിച്ച വമ്പൻ ചിത്രമാണ് കെ ജി എഫ് 2 . ബോക്സ് ഓഫീസിൽ ആയിരം കോടി കളക്ഷൻ നേടിയ ഈ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരുന്ന ചിത്രം കൂടിയാണ്.

ജിസ് ജോയ് സംവിധാനം ചെയ്ത ഇന്നലെ വരെ എന്ന മലയാള ചിത്രം നേരിട്ടുള്ള റിലീസായി സോണി ലൈവിലാണ് എത്തുന്നത്. ജൂൺ ഒൻപതിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൽ ആസിഫ് അലി, ആന്റണി വർഗീസ് എന്നിവരാണ് പ്രധാന വേഷം ചെയ്യുന്നത്. തീയേറ്ററിൽ റിലീസ് ചെയ്തു വലിയ പ്രേക്ഷക പ്രീതി നേടിയ അനൂപ് മേനോൻ ചിത്രമായ 21 ഗ്രാംസ് ജൂൺ പത്തിന് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യും. മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ, സിബിഐ സീരിസിലെ അഞ്ചാം ചിത്രമായ സിബിഐ 5 ദി ബ്രെയിൻ എന്ന ചിത്രം തീയേറ്റർ റിലീസിന് ശേഷമുള്ള ഒടിടി സ്ട്രീമിങ്ങുമായി ജൂൺ പന്ത്രണ്ടിന് നെറ്റ്ഫ്ലിക്സിലാണ് വരുന്നതെങ്കിൽ, ശിവകാർത്തികേയന്റെ സൂപ്പർ തമിഴ് ചിത്രം ഡോൺ ജൂൺ പത്തിന് തന്നെ നെറ്റ്ഫ്ലിക്സിലെത്തും. അജയ് ദേവ്‌ഗൺ- അമിതാബ് ബച്ചൻ ടീമിന്റെ റൺവേ 34 ജൂൺ ഇരുപത്തിനാലിനാണ് ആമസോൺ പ്രൈമിലെത്തുക. ഇത് കൂടാതെ ജോ ആൻഡ് ജോ. ജാക്ക് ആൻഡ് ജിൽ, തുടങ്ങിയ ചിത്രങ്ങളും ജൂണിൽ ആമസോൺ പ്രൈമിലെത്തുമെന്നു വാർത്തകളുണ്ട്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.