ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോയിൽ കൂടി താരമായി മാറിയത് പ്രശസ്ത നടൻ ആയ ഷറഫുദീൻ ആണ്. കൊമേഡിയൻ ആയും അതുപോലെ വരത്തൻ എന്ന അമൽ നീരദ് ചിത്രത്തിലൂടെ വില്ലൻ ആയും തിളങ്ങിയ ഷറഫുദീൻ ഈ അടുത്തിടെ നീയും ഞാനും എന്ന ചിത്രത്തിലൂടെ നായകനുമായി. ഒരു കോളേജിൽ അതിഥി ആയി ക്ഷണിക്കപ്പെട്ട ഷറഫുദീൻ അവിടെ എത്തുബോൾ കോളേജിൽ പൊരിഞ്ഞ അടി നടക്കുകയിരുന്നു. അതിനിടയിലൂടെ ഉള്ള ഷറഫുദ്ധീൻറെ മാസ്സ് എൻട്രിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ തരംഗമായി മാറിയിരിക്കുന്നത്. വിദ്യാർത്ഥികൾ കൂട്ടമായി തിരിഞ്ഞു വമ്പൻ സംഘർഷം നടക്കുമ്പോൾ ആയിരുന്നു പരിപാടിയിൽ പങ്കെടുക്കാൻ ഷറഫുദീൻ കോളേജിൽ എത്തുന്നത്.
അടിയും ബഹളവും ഒന്നും കൂസാക്കാതെ ആയിരുന്നു ഷറഫുദീന്റെ അവിടേക്കുള്ള എൻട്രി എന്ന് പറയാം. അടി നടക്കുന്നതിനിടയിലൂടെ വേദിയിൽ എത്തിയ ഷറഫുദീനെ ഗംഭീര കയ്യടികളോടെയാണ് മറ്റു വിദ്യാർത്ഥികൾ സ്വീകരിച്ചത്. സാധാരണ ഗതിയിൽ തങ്ങൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന സ്ഥലത്തു എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പ്രശസ്ത വ്യക്തികൾ വേഗം തന്നെ അവിടെ നിന്ന് മാറുകയാണ് ചെയ്യാറുള്ളത്. അവിടെയാണ് ഷറഫുദീൻ എന്ന കലാകാരൻ വ്യത്യസ്തനായത് എന്നതാണ് ഈ വീഡിയോ വൈറൽ ആവാൻ ഉള്ള ഏറ്റവും വലിയ കാരണം എന്ന് പറയാം. ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി ഈ വർഷം തന്റേതാക്കാൻ ഉള്ള പുറപ്പാടിൽ ആണ് ഷറഫുദീൻ. ഷാഫി ഒരുക്കിയ ചിൽഡ്രൻസ് പാർക്ക് എന്ന ചിത്രമാണ് ഷറഫുദീന്റെ അടുത്ത റിലീസ്. കഴിഞ്ഞ വർഷവും ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായിരുന്നു ഈ യുവ നടൻ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.