[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ദേശീയ അവാർഡ് ജേതാവായ സംവിധായകനിൽ തൃപ്തരാകാതെ നിർമ്മാതാക്കൾ ; വർമ്മ റീഷൂട്ട് ചെയ്യുന്നു..!

തമിഴകത്തിന്റെ ചിയാൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രമിന്റെ അരങ്ങേറ്റ ചിത്രമായി ഒരുക്കിയ സിനിമയാണ് വർമ്മ. സൂപ്പർ ഹിറ്റായ തെലുങ്കു ചിത്രം അർജുൻ റെഡ്ഢിയുടെ തമിഴ് റീമേക് ആയാണ് ഈ ചിത്രം ഒരുക്കിയത്. ദേശീയ പുരസ്‍കാര ജേതാവായ തമിഴ് സംവിധായകൻ ബാല ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. എന്നാൽ ഈ ചിത്രത്തിന്റെ ഫൈനൽ കോപ്പി കണ്ട നിർമ്മാതാക്കൾ പറയുന്നത് ഈ ചിത്രം റിലീസ് ചെയ്യുന്നില്ല എന്നാണ്. സംവിധായകൻ ബാലയുടെ ജോലിയിൽ തൃപ്തരാകാത്ത അവർ ഈ ചിത്രം മറ്റൊരു സംവിധായകനെ വെച്ച് വീണ്ടും ഷൂട്ട് ചെയ്യാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. ഇ ഫോർ എന്റർടൈൻമെന്റ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഫൈനല്‍ കോപ്പിയില്‍ തങ്ങള്‍ തൃപ്‌തരല്ലെന്നും അതിനാല്‍ ചിത്രം റിലീസ്‌ ചെയ്യുന്നില്ലെന്നും നിര്‍മ്മാതാക്കളായ ഇ 4 എന്റര്‍ടെയ്‌ന്‍മെന്റ്‌ ഇന്നലെ പുറത്തു വിട്ട പ്രസ് നോട്ടിൽ പറയുന്നു. ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ സേതുവും പിതാമഹനും നാന്‍ കടവുളുമൊക്കെയൊരുക്കിയ ആളാണ് സംവിധായകൻ ബാല. അദ്ദേഹത്തിന്റെ ജോലി നന്നായില്ല എന്ന് നിർമ്മാതാക്കൾ പറയുന്നത് കേട്ട് അമ്പരപ്പോടെ നിൽക്കുകയാണ് സിനിമാ പ്രേമികളും സിനിമാ ലോകവും. ഏതായാലും അർജുൻ റെഡ്ഢിയോട് ഈ തമിഴ് റീമേക് നീതി പുലർത്തിയിട്ടില്ല എന്നും അതുകൊണ്ടു തന്നെ ഈ ചിത്രം വീണ്ടും ആദ്യം മുതൽ ചിത്രീകരിക്കാൻ പോവുകയാണ് എന്നും ഇ ഫോർ എന്റർടൈൻമെന്റ് അറിയിച്ചു. പുതിയ ചിത്രം ഈ വര്‍ഷം ജൂണില്‍ റിലീസ്‌ ചെയ്യാന്‍ പാകത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും എന്നും അവർ പറയുന്നു. നായകനായി ധ്രുവ് തന്നെ അഭിനയിക്കുമ്പോൾ ചിത്രത്തിലെ മറ്റു താരങ്ങളും സാങ്കേതിക പ്രവർത്തകരും മാറും എന്നാണ് സൂചന.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.