[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Videos

പൊരിഞ്ഞ അടിക്കിടയിൽ കോളേജിലേക്ക് ഷറഫുദീന്റെ മാസ്സ് എൻട്രി; വീഡിയോ വൈറൽ ആവുന്നു..!

ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോയിൽ കൂടി താരമായി മാറിയത് പ്രശസ്ത നടൻ ആയ ഷറഫുദീൻ ആണ്. കൊമേഡിയൻ ആയും അതുപോലെ വരത്തൻ എന്ന അമൽ നീരദ് ചിത്രത്തിലൂടെ വില്ലൻ ആയും തിളങ്ങിയ ഷറഫുദീൻ ഈ അടുത്തിടെ നീയും ഞാനും എന്ന ചിത്രത്തിലൂടെ നായകനുമായി. ഒരു കോളേജിൽ അതിഥി ആയി ക്ഷണിക്കപ്പെട്ട ഷറഫുദീൻ അവിടെ എത്തുബോൾ കോളേജിൽ പൊരിഞ്ഞ അടി നടക്കുകയിരുന്നു. അതിനിടയിലൂടെ ഉള്ള ഷറഫുദ്ധീൻറെ മാസ്സ് എൻട്രിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ തരംഗമായി മാറിയിരിക്കുന്നത്. വിദ്യാർത്ഥികൾ കൂട്ടമായി തിരിഞ്ഞു വമ്പൻ സംഘർഷം നടക്കുമ്പോൾ ആയിരുന്നു പരിപാടിയിൽ പങ്കെടുക്കാൻ ഷറഫുദീൻ കോളേജിൽ എത്തുന്നത്.

അടിയും ബഹളവും ഒന്നും കൂസാക്കാതെ ആയിരുന്നു ഷറഫുദീന്റെ  അവിടേക്കുള്ള എൻട്രി എന്ന് പറയാം. അടി നടക്കുന്നതിനിടയിലൂടെ വേദിയിൽ എത്തിയ ഷറഫുദീനെ ഗംഭീര കയ്യടികളോടെയാണ് മറ്റു വിദ്യാർത്ഥികൾ സ്വീകരിച്ചത്. സാധാരണ ഗതിയിൽ തങ്ങൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന സ്ഥലത്തു എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പ്രശസ്ത വ്യക്തികൾ വേഗം തന്നെ അവിടെ നിന്ന് മാറുകയാണ് ചെയ്യാറുള്ളത്. അവിടെയാണ് ഷറഫുദീൻ എന്ന കലാകാരൻ വ്യത്യസ്തനായത് എന്നതാണ് ഈ വീഡിയോ വൈറൽ ആവാൻ ഉള്ള ഏറ്റവും വലിയ കാരണം എന്ന് പറയാം. ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി ഈ വർഷം തന്റേതാക്കാൻ ഉള്ള പുറപ്പാടിൽ ആണ് ഷറഫുദീൻ. ഷാഫി ഒരുക്കിയ ചിൽഡ്രൻസ് പാർക്ക് എന്ന ചിത്രമാണ് ഷറഫുദീന്റെ അടുത്ത റിലീസ്. കഴിഞ്ഞ വർഷവും ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായിരുന്നു ഈ യുവ നടൻ.

webdesk

Recent Posts

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

3 days ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

3 days ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

3 days ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

5 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

6 days ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

6 days ago

This website uses cookies.