മലയാളികൾക്ക് ഒട്ടേറെ പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ഷാഫി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ആനന്ദം പരമാനന്ദം. പ്രശസ്ത നടൻ ഷറഫുദീൻ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇപ്പോൾ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്. ഒരിക്കൽ കൂടി ചിരിയുടെ പൊടിപൂരമാണ് ഷാഫി പ്രേക്ഷകർക്ക് സമ്മാനിക്കാനൊരുങ്ങുന്നതെന്ന സൂചനയാണ് ഈ ടീസറും നമ്മുക്ക് തരുന്നത്. തിങ്കളാഴ്ച്ച നിശ്ചയം ഫെയിം അനഘ നാരായണൻ നായിക വേഷം ചെയുന്ന ഈ ചിത്രത്തിൽ അജു വർഗീസ്, ഇന്ദ്രൻസ്, ബൈജു, സാദിഖ്, കിച്ചു ടെല്ലസ്, കൃഷ്‍ണചന്ദ്രൻ, ശാലു റഹിം, കിജൻ രാഘവൻ, വനിത കൃഷ്‍ണചന്ദ്രൻ ,നിഷാ സാരംഗ് എന്നിവരും വേഷമിടുന്നു.ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതത്തിലേക്കു കടന്ന പോസ്റ്റ്മാൻ ദിവാകരക്കുറുപ്പ്, വിവാഹം കഴിക്കാനുള്ള ശ്രമവുമായി ഗൾഫിൽ നിന്നും എത്തുന്ന പി പി ഗിരീഷ് എന്ന യുവാവ് എന്നിവരെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നതെന്നാണ് സൂചന.
ദിവാകര കുറുപ്പായി ഇന്ദ്രൻസ് എത്തുമ്പോൾ, ഗിരീഷായി ഷറഫുദീൻ എത്തുന്നു. അജു വർഗീസിന്റെ മുളകിട്ട ഗോപിയും ഇതിലെ നിർണ്ണായക കഥാപാത്രമാണ്. പഞ്ചവർണ്ണത്തത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്കു ശേഷം സപ്‍തത രംഗ് ക്രിയേഷൻസിന്റെ ബാനറിൽ ഒ പി ഉണ്ണികൃഷ്‍ണൻ, സന്തോഷ് വള്ളക്കാലിൽ, ജയഗോപാൽ, പി എസ് പ്രേമാനന്ദൻ, കെ.മധു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നത് ഷാൻ റഹ്മാനാണ്. എം സിന്ധുരാജിന്റെ തിരക്കഥയിൽ ഒരുക്കിയ ഈ ചിത്രം പാലക്കാട് ജില്ലയിലെ കൊല്ലങ്കോടും പരിസരങ്ങളിലുമായിട്ടാണ് ചിത്രീകരിച്ചത്. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വി സാജനാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.