[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജനപ്രിയ നായകൻ അവതരിപ്പിക്കുന്ന തട്ടാശേരി കൂട്ടം എത്തുന്നു; സംവിധായകനായി അനൂപ്

ജനപ്രിയ നായകൻ ദിലീപ് നിർമ്മിച്ച ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ്, ദിലീപിന്റെ സഹോദരൻ അനൂപ് ആദ്യമായി സംവിധാനം ചെയ്ത തട്ടാശ്ശേരി കൂട്ടം. പ്രശസ്ത യുവ താരം അർജുൻ അശോകൻ നായകനായി എത്തുന്ന ഈ ചിത്രം നവംബറിൽ റിലീസ് ചെയ്യും. ദിലീപ് തന്നെയാണ് ഈ വിവരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്ത് വിട്ടത്. നേരത്തെ ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. അർജുൻ അശോകൻ, അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി ദേവ്, ഗണപതി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം യുവ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രങ്ങളിലൊന്നാണ്. ഏറെക്കാലം ദിലീപിനൊപ്പം നിർമ്മാണ രംഗത്തും സിനിമാ രംഗത്തും പ്രവർത്തിച്ച പരിചയമുള്ള അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.

https://www.facebook.com/ActorDileep/videos/5212609178843325/

ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശസ്ത രചയിതാവായ സന്തോഷ് ഏച്ചിക്കാനമാണ്. ഹാസ്യത്തിന് മുൻ‌തൂക്കം നൽകിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജിതിൻ സ്റ്റാൻസിലാവോസ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് വി സാജൻ, ഇതിന് ഗാനങ്ങൾ ഒരുക്കുന്നതും പശ്ചാത്തല സംഗീതം നിർവഹിക്കുന്നതും ശരത് ചന്ദ്രൻ ആർ എന്നിവരാണ്. ജിയോ പി വി കഥ രചിച്ച ഈ ചിത്രത്തിൽ ദിലീപ് അതിഥി വേഷത്തിലെത്തുമോ എന്നറിയാനുള്ള ആകാംഷയും ആരാധകർക്കുണ്ട്. ഇതിന്റെ ടീസർ, ട്രൈലെർ എന്നിവയെല്ലാം വൈകാതെ റിലീസ് ചെയ്യുമെന്നാണ് സൂചന. മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിന് ശേഷം യുവതാരങ്ങളെ അണിനിരത്തി ദിലീപ് നിർമ്മിച്ച ചിത്രം കൂടിയാണ് തട്ടാശ്ശേരി കൂട്ടം.

ഫോട്ടോ കടപ്പാട്: Anoop Upaasana

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

13 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

13 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.