തിങ്കളാഴ്ച നിശ്ചയം എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ മുഴുവൻ ശ്രദ്ധ നേടിയ സംവിധായകൻ ആണ് സെന്ന ഹെഗ്‌ഡെ. സോണി ലൈവിൽ റിലീസ് ചെയ്ത ഈ ചിത്രം വമ്പൻ ജനപ്രീതിയാണ് നേടിയെടുത്തത്. കാഞ്ഞങ്ങാട് എന്ന സ്ഥലത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ആ ചിത്രം ഒരുക്കിയത്. ഇപ്പോഴിതാ, അതിനു ശേഷം തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുകയാണ് അദ്ദേഹം. സെന്നയുടെ ഏറ്റവും പുതിയ ചിത്രമാണ് 1744 വൈറ്റ് ആള്‍ട്ടോ. ഇതിന്റെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്തു. മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നിവർ തങ്ങളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഈ ടീസർ പുറത്തു വിട്ടത്. 1.09 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ടീസര്‍ വളരെ കൗതുകവും രസവും പകരുന്ന ഒന്നാണ്. ഷറഫുദ്ദീന്‍ നായകനാവുന്ന ചിത്രത്തില്‍ വിന്‍സി അലോഷ്യസ് ആണ് നായികാ വേഷം ചെയ്യുന്നത്.
കോമഡി ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത് എന്ന സൂചനയാണ് ഇതിന്റെ ടീസർ നമുക്ക് തരുന്നത്. രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം കബിനി ഫിലിംസിന്‍റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ശ്രീരാജ് രവീന്ദ്രന്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചനയിലും അദ്ദേഹത്തിന് പങ്കാളിത്തമുണ്ട്. സെന്ന ഹെഗ്‍ഡെ, അര്‍ജുന്‍ ബി എന്നിവരാണ് തിരക്കഥയിൽ സഹകരിച്ച മറ്റു രണ്ടു പേര്. ഹരിലാല്‍ കെ രാജീവ് എഡിറ്റ് ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് മുജീബ് മജീദ് ആണ്. ഈ ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പദ്മിനി എന്ന ചിത്രമാണ് സെന്ന ഹെഗ്‌ഡെ ചെയ്യാൻ പോകുന്നത്. കുഞ്ഞിരാമായണത്തിന് രചന നിര്‍വ്വഹിച്ച ദീപു പ്രദീപ് ആണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുക.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന് ഇന്ത്യന് ബ്ലോക്ക് ബസ്റ്ററായ മാര്ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
This website uses cookies.