മലയാളത്തിന്റെ മഹാനടൻ കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്, നിധി കാക്കും ഭൂതം. കഴിഞ്ഞ വർഷം ഏപ്രിലിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയെങ്കിലും, കോവിഡ് രണ്ടാം തരംഗം ആരംഭിക്കുകയും ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങുകയും ചെയ്തു. പിന്നീട് ഈ കഴിഞ്ഞ ഡിസംബറിൽ ചിത്രം ആദ്യം മുതൽ തന്നെ ആരംഭിക്കുകയായിരുന്നു. ഏപ്രിൽ പകുതി വരെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉണ്ടാകും എന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. എന്നാൽ അതിനൊപ്പം തന്നെ ഈ ചിത്രത്തിലെ ഒരു പ്രധാന വേഷത്തിൽ തമിഴ് നടൻ സൂര്യയും ഉണ്ടാകുമെന്നുള്ള ചില റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. ആ ചോദ്യം ഈ അടുത്തിടെ സൂര്യ കേരളത്തിൽ വന്നപ്പോൾ പത്ര പ്രവർത്തകർ ചോദിക്കുകയും ചെയ്തു. അതിനു ഉത്തരമായി സൂര്യ പറഞ്ഞത് അങ്ങനെ സംഭവിക്കട്ടെ എന്നാണ്. താൻ ആ ചിത്രത്തിൽ ഉണ്ടെന്നോ ഇല്ലെന്നോ സൂര്യ പറഞ്ഞില്ല. അത്കൊണ്ട് തന്നെ പ്രേക്ഷകരുടെ സംശയങ്ങൾ ഇപ്പോഴും ബാക്കിയാണ്.
ഒരു ത്രീഡി ഫാന്റസി ഡ്രാമയായി വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ജിജോ പുന്നൂസും നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരുമാണ്. നാനൂറു വർഷം പ്രായമുള്ള ബറോസ് എന്ന് പേരുള്ള ഒരു ഭൂതമായാണ് മോഹൻലാൽ ഇതിൽ അഭിനയിക്കുന്നത്. സന്തോഷ് ശിവൻ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ലിഡിയൻ നാദസ്വരവും എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദുമാണ്. മിന്നൽ മുരളിയിലെ സൂപ്പർ വില്ലൻ ഗുരു സോമസുന്ദരവും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.