[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

1744 വൈറ്റ് ആൾട്ടോ; തിങ്കളാഴ്ച നിശ്ചയം സംവിധായകന്റെ പുതിയ ചിത്രം വരുന്നു; ടീസർ കാണാം..!

തിങ്കളാഴ്ച നിശ്ചയം എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ മുഴുവൻ ശ്രദ്ധ നേടിയ സംവിധായകൻ ആണ് സെന്ന ഹെഗ്‌ഡെ. സോണി ലൈവിൽ റിലീസ് ചെയ്ത ഈ ചിത്രം വമ്പൻ ജനപ്രീതിയാണ് നേടിയെടുത്തത്. കാഞ്ഞങ്ങാട് എന്ന സ്ഥലത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ആ ചിത്രം ഒരുക്കിയത്. ഇപ്പോഴിതാ, അതിനു ശേഷം തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുകയാണ് അദ്ദേഹം. സെന്നയുടെ ഏറ്റവും പുതിയ ചിത്രമാണ് 1744 വൈറ്റ് ആള്‍ട്ടോ. ഇതിന്റെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്തു. മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നിവർ തങ്ങളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഈ ടീസർ പുറത്തു വിട്ടത്. 1.09 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ടീസര്‍ വളരെ കൗതുകവും രസവും പകരുന്ന ഒന്നാണ്. ഷറഫുദ്ദീന്‍ നായകനാവുന്ന ചിത്രത്തില്‍ വിന്‍സി അലോഷ്യസ് ആണ് നായികാ വേഷം ചെയ്യുന്നത്.

കോമഡി ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത് എന്ന സൂചനയാണ് ഇതിന്റെ ടീസർ നമുക്ക് തരുന്നത്. രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം കബിനി ഫിലിംസിന്‍റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ശ്രീരാജ് രവീന്ദ്രന്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചനയിലും അദ്ദേഹത്തിന് പങ്കാളിത്തമുണ്ട്. സെന്ന ഹെഗ്‍ഡെ, അര്‍ജുന്‍ ബി എന്നിവരാണ് തിരക്കഥയിൽ സഹകരിച്ച മറ്റു രണ്ടു പേര്. ഹരിലാല്‍ കെ രാജീവ് എഡിറ്റ് ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് മുജീബ് മജീദ് ആണ്. ഈ ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പദ്മിനി എന്ന ചിത്രമാണ് സെന്ന ഹെഗ്‌ഡെ ചെയ്യാൻ പോകുന്നത്. കുഞ്ഞിരാമായണത്തിന് രചന നിര്‍വ്വഹിച്ച ദീപു പ്രദീപ് ആണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുക.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.