[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഒടിയനോടുള്ള സ്നേഹം തുടരുന്നതിൽ നന്ദി പറഞ്ഞു ശ്രീകുമാർ മേനോൻ..!

2018 ഇൽ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ ഒരുക്കിയ ചിത്രമാണ് ഒടിയൻ. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈപ്പിൽ എത്തിയ ഈ ചിത്രം വലിയ വിമർശനം ഏറ്റു വാങ്ങിയിരുന്നു. ശ്രീകുമാർ മേനോൻ വലിയ സോഷ്യൽ മീഡിയ ആക്രമണമാണ് ഇതിന്റെ റിലീസിന് ശേഷം നേരിട്ടത്. എന്നിരുന്നാലും മോഹൻലാൽ എന്ന നടന്റെ താരമൂല്യത്തിന്റെ ബലത്തിൽ ഈ ചിത്രം അൻപത് കോടി ക്ലബ്ബിൽ ഇടം പിടിച്ചും ശ്രദ്ധ നേടി. 54 കോടിയോളം ആണ് ഒടിയൻ ബോക്‌സ് ഓഫീസിൽ നിന്നും നേടിയെടുത്തത്. മഞ്ജു വാര്യർ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ പ്രകാശ് രാജ് ആണ് വില്ലനായി എത്തിയത്. മോഹൻലാലിന്റെ ഒടിയൻ രൂപത്തിലുള്ള പ്രതിമകൾ തീയേറ്ററുകളിൽ സ്ഥാപിച്ചു നടത്തിയ ഇതിന്റെ പ്രൊമോഷൻ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ഇപ്പോഴും തന്റെ ചിത്രത്തെ ഇഷ്ടപ്പെടുന്നവർ ഉണ്ടെന്ന് സൂചിപ്പിച്ചു കൊണ്ട് ശ്രീകുമാർ മേനോൻ പങ്കു വെച്ച ചിത്രവും വാക്കുകളും ശ്രദ്ധ നേടുകയാണ്. അദ്ദേഹം ഫേസ്ബുക്ക് പേജിൽ കുറിച്ച വാക്കുകൾ ഇങ്ങനെ“പാലക്കാട് ഓഫീസിനു മുന്നിൽ ഒടിയൻ നിൽപ്പുണ്ട്. പ്രെമോഷന്റെ ഭാഗമായി തിയറ്ററുകളിൽ സ്ഥാപിച്ച ഒടിയൻ ശിൽപങ്ങളിൽ രണ്ടെണ്ണം. ഒടിയനെ കാണാനും കൂടെ പടമെടുക്കാനും ദിവസവും സന്ദർശകരുണ്ട്. ഇന്നു വന്ന അതിഥികളാണിവർ. പടമെടുക്കാൻ അവർ അനുവാദം ചോദിച്ചു. അവരോട് തിരിച്ച് പടമെടുക്കാനുള്ള അനുവാദവും ഓഫീസിലെ സുഹൃത്തുക്കൾ ചോദിച്ചു. ഒടിയനോടുള്ള സ്നേഹം തുടരുന്നതിൽ നന്ദി..”. ദേശീയ അവാർഡ് ജേതാവും മാധ്യമ പ്രവർത്തകനുമായ ഹരികൃഷ്ണൻ ആണ് ഈ ചിത്രം രചിച്ചത്.

https://www.facebook.com/photo?fbid=497617178395631&set=a.275007370656614

webdesk

Recent Posts

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

2 days ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

2 days ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

3 days ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

5 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

5 days ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

5 days ago

This website uses cookies.