ഇന്ന് മലയാളത്തിലെ പ്രശസ്ത യുവ താരങ്ങളിൽ ഒരാളാണ് ഷെയിൻ നിഗം. അന്തരിച്ചു പോയ പ്രശസ്ത നടനും മിമിക്രി ആർട്ടിസ്റ്റുമായ അബിയുടെ മകൻ ആണ് ഷെയിൻ നിഗം. കുട്ടിയായിരിക്കുമ്പോൾ ഒരു പാട്ടുകാരനാവാൻ കൊതിച്ചു അമൃത ടിവിയിലെ ഒരു സംഗീത റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ ഷെയിൻ ശ്രമിച്ചെങ്കിലും അന്ന് അവിടെ തിരഞ്ഞെടുക്കപ്പെട്ടില്ല. എന്നാൽ ഇപ്പോഴിതാ, റിയാലിറ്റി ഷോയിൽ പാടാനും തെളിയിക്കാനും കഴിഞ്ഞില്ലെങ്കിലും, തന്നിലെ ഗായകനെ സിനിമയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുകയാണ് ഷെയിൻ നിഗം. ഭൂതകാലം എന്ന തന്റെ പുതിയ ചിത്രത്തിലാണ് ഷെയിൻ നിഗം പാടിയിരിക്കുന്നത്. ഏതാനും ദിവസം മുൻപ് റിലീസ് ചെയ്ത ഈ ഗാനത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. ഇതിനോടകം നാലു ലക്ഷത്തിനു മുകളിൽ കാഴ്ചക്കാരെയാണ് ഈ ഗാനത്തിന് യൂട്യൂബിൽ ലഭിച്ചിരിക്കുന്നത്.
രാ താരമേ എന്നവരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നതും ഇതിനു സംഗീതം പകർന്നിരിക്കുന്നതും ഷെയിൻ നിഗം തന്നെയാണ്. ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ കൂടിയാണ് ഷെയിൻ നിഗം. പ്ലാൻ ടി ഫിലിംസും ഷെയിൻ നിഗം ഫിലിംസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാഹുൽ സദാശിവൻ ആണ്. സംവിധായകനും ശ്രീകുമാർ ശ്രേയസും ചേർന്ന് രചിച്ച ഈ ചിത്രത്തിൽ ഷെയിൻ നിഗമിനൊപ്പം രേവതി, സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേൽ എന്നിവരും അഭിനയിച്ചിരിക്കുന്നു. ഷെഹ്നാദ് ജലാൽ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശഫീഖ് മുഹമ്മദ് അലിയാണ്. വരുന്ന വെള്ളിയാഴ്ച സോണി ലൈവ് എന്ന ഒറ്റിറ്റി പ്ലാറ്റ്‌ഫോമിലാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.