[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വലിയ കാൻവാസിലുള്ള ലാലേട്ടൻ പടമാണ് മനസ്സിൽ; മോഹൻലാൽ ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തി ടിനു പാപ്പച്ചൻ..!

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ യുവ സംവിധായകൻ ആണ് ടിനു പാപ്പച്ചൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനസഹായി ആയി ശ്രദ്ധ നേടിയ ടിനു ആക്ഷൻ ചിത്രങ്ങൾ ഒരുക്കുന്നതിൽ ഇതിനോടകം തന്റെ കഴിവ് തെളിയിച്ച സംവിധായകൻ ആണ്. ഇപ്പോഴിതാ മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാലുമൊത്തു ടിനു ഒരു ചിത്രം പ്ലാൻ ചെയ്യുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ വാർത്ത പ്രചരിക്കുന്നുണ്ട് എന്ന് മാത്രമല്ല, അങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്നും ലാലേട്ടനോട് ഒരു കഥ പറഞ്ഞിട്ടുണ്ടെന്നും ടിനു വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അതിനെക്കുറിച്ചു കൂടുതൽ പറയുകയാണ് ടിനു. ലാലേട്ടനെ കണ്ടു കഥ പറഞ്ഞു എന്നും ലാലേട്ടന് കഥ ഇഷ്ടമായി എന്നും ടിനു പറയുന്നു. ഒരുപാട് സമയം ലാലേട്ടൻ തനിക്കു നൽകി എന്നും മുഴുവൻ കഥയും സമയമെടുത്ത് തന്നെയാണ് അദ്ദേഹം കേട്ടത് എന്നും ടിനു പറയുന്നു.

അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കാനും അന്ന് തന്നെ ക്ഷണിച്ചിരുന്നു എന്നും ടിനു പറയുന്നു. ഒരു വലിയ കാൻവാസിൽ ഉള്ള പടമാണ് ലാലേട്ടനെ വെച്ച് പ്ലാൻ ചെയ്യുന്നത് എന്നും അതിൽ ആക്ഷനും മികച്ച പ്രാധാന്യം ഉണ്ടാകുമെന്നും ടിനു പറഞ്ഞു. എന്നാൽ തിരക്കഥ പോലെ ഒന്നും കംപ്ലീറ്റ് ആയിട്ടില്ല എന്നത് കൊണ്ട് തന്നെ ആ പ്രൊജക്റ്റ് ഓൺ ആയിട്ടില്ല എന്ന് പറഞ്ഞ ടിനു, അത് സംഭവിക്കുമെന്നാണ് പ്രതീക്ഷ എന്നും കൂട്ടിച്ചേർത്തു. മോഹൻലാലും ഒരുപിടി വമ്പൻ ചിത്രങ്ങളുടെ തിരക്കിൽ ആയതു കൊണ്ട് തന്നെ കുറച്ചു നാൾ കഴിഞ്ഞു ആയിരിക്കും മോഹൻലാൽ- ടിനു പാപ്പച്ചൻ ചിത്രം ഉണ്ടാവുക. അതിനു മുൻപ് ജയസൂര്യ നായകനാവുന്ന ഒരു ആക്ഷൻ ചിത്രമായിരിക്കും ടിനു ഒരുക്കുക എന്നാണ് സൂചന.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

7 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.