[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

വിജയം ആവർത്തിക്കാൻ ഷെയിൻ നിഗം; സണ്ണി വെയ്ൻ-ഷെയിൻ നിഗം ചിത്രം വേലയുടെ ട്രെയ്‌ലർ ഇതാ

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി ക്രൈം ഡ്രാമ ചിത്രം വേലയുടെ ട്രയ്ലർ റിലീസായി. പാലക്കാടും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ പോലീസ് വേഷത്തിൽ ഉല്ലാസ് അഗസ്റ്റിൻ ആയി ഷെയിൻ നിഗവും മല്ലികാർജ്ജുനനായി സണ്ണിവെയ്‌നും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്നു. തനിക്കു ചെയ്യാൻ ഇഷ്ടമുള്ള പോലീസ് ജോലിയിൽ നിർവൃതനായിരിക്കുന്ന ഷെയിൻ നിഗം അവതരിപ്പിക്കുന്ന ഉല്ലാസ് കൃഷ്ണന്റെ കഥാപാത്രത്തിലൂടെയുള്ള സംഗീർണ്ണമായ ഒരു കേസന്വേഷണത്തിലേക്കുള്ള യാത്രയാണ് വേല ട്രെയ്ലർ സൂചിപ്പിക്കുന്നത്.

സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസും നിർവഹിച്ചിരിക്കുന്നു. സിദ്ധാർഥ് ഭരതനും അതിഥി ബാലനും ചിത്രത്തിൽ ശ്രേധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്‌.

വേലയുടെ അണിയറപ്രവർത്തകർ ഇവരാണ്: ചിത്രസംയോജനം : മഹേഷ്‌ ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സുനിൽ സിംഗ് , പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ : ലിബർ ഡേഡ് ഫിലിംസ്, മ്യൂസിക് : സാം സി എസ് ,സൗണ്ട് ഡിസൈൻ : എം ആർ രാജാകൃഷ്ണൻ, കലാ സംവിധാനം : ബിനോയ്‌ തലക്കുളത്തൂർ, വസ്ത്രലങ്കാരം :ധന്യ ബാലകൃഷ്‍ണൻ, കൊറിയോഗ്രാഫി: കുമാർ ശാന്തി, ഫിനാൻസ് കൺട്രോളർ: അഗ്നിവേശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : എബി ബെന്നി, ഔസേപ്പച്ചൻ, പ്രൊഡക്ഷൻ മാനേജർ : മൻസൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്‌റ്റേർസ് : തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് : അഭിലാഷ് പി ബി , അദിത്ത് എച്ച് പ്രസാദ്, ഷിനോസ് , മേക്കപ്പ് : അമൽ ചന്ദ്രൻ,സംഘട്ടനം : പി സി സ്റ്റണ്ട്‍സ്, ഡിസൈൻസ് : ടൂണി ജോൺ ,സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി : ഓൾഡ് മംഗ്‌സ്, പി ആർ ഒ: പ്രതീഷ് ശേഖർ.

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

3 weeks ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

1 month ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

2 months ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

3 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.