സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ജയിലർ. ഈ കഴിഞ്ഞ ഓഗസ്റ്റ് പത്തിന് റിലീസ് ചെയ്ത ജയിലർ മെഗാ ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. ഇതിനോടകം ആഗോള കളക്ഷൻ 570 കോടി പിന്നിട്ട ഈ ചിത്രം, തമിഴ്‌നാട്ടിൽ നിന്നും മാത്രം 200 കോടിയെന്ന നേട്ടത്തിലേക്ക് കൂടിയാണ് കുതിക്കുന്നത്. 220 കോടി തമിഴ്‌നാട്ടിൽ നിന്നും നേടിയാൽ, മണി രത്‌നത്തിന്റെ മൾട്ടി സ്റ്റാർ ചിത്രം പൊന്നിയിൻ സെൽവൻ പാർട്ട് ഒന്നിനെ മറികടന്ന് തമിഴിലെ ഇൻഡസ്ട്രി ഹിറ്റായി മാറാൻ സാധ്യതയുള്ള ജയിലർ, ആഗോള കളക്ഷനായി 600 കോടി നേടുന്ന രണ്ടാമത്തെ മാത്രം തമിഴ് ചിത്രമാവാനുള്ള കുതിപ്പിൽ കൂടിയാണ്. സൺ പിക്ചേഴ്സ് നിർമ്മിച്ച ഈ ചിത്രം അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ലാഭം നേടിയ ചിത്രമായും മാറിക്കഴിഞ്ഞു. ഇപ്പോഴിതാ, അതിന്റെ സന്തോഷ സൂചകമായി സൂപ്പർസ്റ്റാർ രജനീകാന്തിന് ഒന്നേകാൽ കോടി രൂപ വിലവരുന്ന ഏറ്റവും പുതിയ മോഡൽ ബി എം ഡബ്ള്യു എക്സ് 7 സമ്മാനിച്ചിരിക്കുകയാണ് സൺ പിക്ചേഴ്സ്.
സൺ പിക്ചേഴ്സ് ഉടമ കലാനിധി മാരൻ രജനീകാന്തിന് ബി എം ഡബ്ള്യു എക്സ് 7 താക്കോൽ കൈമാറുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. അതിനൊപ്പം തന്നെ ഈ ചിത്രത്തിന്റെ ഒരു ലാഭവിഹിതവും സൺ പിക്ചേഴ്സ് രജനീകാന്തിന് സമ്മാനിച്ചിരുന്നു. മോഹൻലാൽ, ശിവ രാജ്‌കുമാർ എന്നിവർ അതിഥി വേഷം ചെയ്ത ജയിലറിൽ ജാക്കി ഷെറോഫ്, യോഗി ബാബു, രമ്യ കൃഷ്ണൻ, വിനായകൻ, വസന്ത് രവി, മിർണ്ണ മേനോൻ, സുനിൽ, വിടിവി ഗണേഷ്, റെഡിന് കിങ്സ്ലി, തമന്ന ഭാട്ടിയ എന്നിവരും വേഷമിട്ടിട്ടുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രം കേരളത്തിലും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായി മാറിയിരുന്നു.
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
This website uses cookies.