സത്യത്തിന് പുറകേ കേരളാ പോലീസ്; പ്രതീക്ഷകൾ വർധിപ്പിക്കുന്ന ഗംഭീര ടീസറുമായി വീണ്ടും വേല ടീം
നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത വേല എന്ന ക്രൈം ത്രില്ലർ നാളെ വലിയ റിലീസിന് ഒരുങ്ങുകയാണ്. ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഒരു പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നതെന്ന സൂചനയാണ് ഇതിന്റെ ടീസറുകൾ, ട്രൈലെർ എന്നിവയെല്ലാം നമ്മുക്ക് നൽകുന്നത്. ഇപ്പോഴിതാ ഇന്ന് പുറത്ത് വന്ന ഇതിന്റെ രണ്ടാം പ്രീ- റിലീസ് ടീസർ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വാനോളം ഉയർത്തുകയാണ്. പ്രേക്ഷകരെ ആദ്യാവസാനം ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ചിത്രമായിരിക്കും വേല എന്ന സൂചനയാണ് ഈ പ്രീ റിലീസ് ടീസറുകൾ നൽകുന്നത്. സിൻസിൽ സെല്ലുലോയിഡിന്റെ ബാനറിൽ എസ്സ്. ജോർജ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതായി എത്തുന്നത് ബാദുഷ പ്രൊഡക്ഷൻസാണ്.
പാലക്കാടും പരിസര പ്രദേശത്തുമായി ചിത്രീകരിച്ച വേലയിൽ സിദ്ധാർഥ് ഭരതൻ, അതിഥി ബാലൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. ഉല്ലാസ് അഗസ്റ്റിൻ എന്ന പോലീസ് ഓഫീസറായി ഷെയ്ൻ നിഗവും മല്ലികാർജ്ജുനൻ എന്ന പോലീസ് ഓഫീസറായി സണ്ണി വെയ്‌നും എത്തുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് എം സജാസ് ആണ്. സുരേഷ് രാജൻ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് മഹേഷ് ഭുവനേന്ദ്, സംഗീതമൊരുക്കിയത് സാം സി എസ് എന്നീ സാങ്കേതിക പ്രവർത്തകരാണ്. സാം സി എസ് ഈണം പകർന്ന ഇതിലെ ഒരു ഗാനം ഇതിനോടകം ഹിറ്റായിട്ടുണ്ട്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് കേരളത്തിൽ വിതരണം ചെയ്യുന്ന വേലയുടെ ഹൈലൈറ്റ് സണ്ണി വെയ്ൻ, ഷെയ്ൻ നിഗം എന്നിവരുടെ ഗംഭീര പ്രകടനമാവുമെന്നാണ് സൂചന.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.