[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കേരളത്തിൽ വമ്പൻ റിലീസിന് വേല; ത്രില്ലടിപ്പിക്കാൻ ഷെയ്ൻ നിഗം – സണ്ണി വെയ്ൻ ടീം

കേരളത്തിൽ മികച്ച റിലീസ് നേടി ഷെയ്ൻ നിഗം- സണ്ണി വെയ്ൻ ടീം ഒന്നിക്കുന്ന വേല. ചിത്രത്തിന്റെ കേരളാ തീയേറ്റർ ലിസ്റ്റ് ചുവടെ ചേർക്കുന്നു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ക്രൈം ഡ്രാമയാണ് വേല എന്നുള്ള സൂചനയാണ് ഇതിന്റെ ടീസറുകൾ, ട്രൈലെർ എന്നിവ നൽകുന്നത്. അത്കൊണ്ട് തന്നെ ഒരു വലിയ തീയറ്റർ അനുഭവം തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും. സണ്ണി വെയ്ൻ, ഷെയ്ൻ നിഗം എന്നിവർ പോലീസ് വേഷത്തിലെത്തുന്ന ഈ ചിത്രം ഒരു പോലീസ് കണ്ട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കഥ പറയുന്നത്. ഉല്ലാസ് അഗസ്റ്റിൻ എന്ന പോലീസ് ഓഫീസറായി ഷെയ്ൻ നിഗമെത്തുമ്പോൾ, മല്ലികാർജ്ജുനൻ എന്നാണ് സണ്ണി വെയ്ൻ അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രത്തിന്റെ പേര്.

സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ്, ബാദുഷ പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അതിഥി ബാലൻ, സിദ്ധാർഥ് ഭരതൻ, നമൃത എം വി തുടങ്ങി ഒരുപിടി പ്രശസ്ത താരങ്ങൾ മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. എം സജാസ് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്യാം ശശിയാണ്. സാം സി എസ് ഈണമിട്ട ഇതിലെ ഒരു ഗാനം ഇതിനോടകം സൂപ്പർ ഹിറ്റായിട്ടുണ്ട്. സുരേഷ് രാജൻ കാമറ ചലിപ്പിച്ച വേല എഡിറ്റ് ചെയ്തിരിക്കുന്നത് മഹേഷ് ഭുവനേന്ദ് ആണ്. ആർഡിഎക്സ്‌ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഷെയ്ൻ നിഗം എത്തുന്ന ചിത്രമാണ് വേല എന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആരാധകരും ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണിത്. സണ്ണി വെയ്ൻ- ഷെയ്ൻ നിഗം ടീമിന്റെ ഗംഭീര പ്രകടനമായിരിക്കും ഇതിന്റെ ഹൈലൈറ്റെന്നാണ് സൂചന.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.