യുവ താരം ഷെയിൻ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉല്ലാസം. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തിരിക്കുകയാണ്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ ട്രയ്ലർ പുറത്തു വിട്ടിരുന്നത്. നേരത്തെ വന്ന ഇതിന്റെ ടീസറും അതിൽ പ്രണവ് മോഹൻലാലിനെ കുറിച്ചുള്ള ഷെയിൻ കഥാപാത്രത്തിന്റെ ഡയലോഗും സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോൾ ഉല്ലാസം ട്രെയിലറും റിലീസ് ചെയ്ത് മിനിറ്റുകൾ കൊണ്ട് വലിയ ശ്രദ്ധയാണ് നേടുന്നത്. ഇതുവരെ കാണാത്ത രീതിയിൽ വളരെ ആഘോഷമായി അഭിനയിക്കുന്ന ഷെയിൻ നിഗമിനെ ആവുമിതിൽ കാണാൻ സാധിക്കുകയെന്ന സൂചനയാണ് ട്രയ്ലർ നമ്മുക്ക് നൽകുന്നത്. നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്ത ഈ ചിത്രത്തിനെ സെൻസറിങ് കുറച്ചു നാൾ മുൻപ് കഴിയുകയും ഇതിനു ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. പ്രണയവും ആക്ഷനും കോമെഡിയുമെല്ലാം ഉൾപ്പെടുത്തിയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്നാണ് ട്രൈലെർ കാണിച്ചു തരുന്നത്.
കംപ്ലീറ്റ് ആക്ടർ മോഹൻലാൽ റിലീസ് ചെയ്ത ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ ശ്രദ്ധയാണ് നേടിയെടുത്തത്. രഞ്ജി പണിക്കർ, ദീപക് പരമ്പൊൾ, ബേസിൽ ജോസെഫ്, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആണെന്ന സൂചനയാണ് ഇപ്പോൾ വന്ന ട്രെയിലറും നൽകുന്നത്. പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായികാ വേഷം അവതരിപ്പിക്കുന്നത്. ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നു നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രവീണ് ബാലകൃഷ്ണനാണ്. ഷാൻ റഹ്മാൻ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സ്വരൂപ് ഫിലിപ്പും, എഡിറ്റ് ചെയ്തത് ജോൺ കുട്ടിയുമാണ്. പ്രധാനമായും ഊട്ടി, മൂന്നാർ എന്നീ ലൊക്കേഷനുകളിലാണ് ഉല്ലാസം ഷൂട്ട് ചെയ്തത്.
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
This website uses cookies.