[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Collection Reports

ഉലക നായകന്റെ വിക്രത്തിനു കേരളത്തിൽ ഗംഭീര ഓപ്പണിങ്; ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് ഇതാ

ഉലക നായകൻ കമൽ ഹാസൻ നായകനായ വിക്രമെന്ന ചിത്രം ഇന്നലെയാണ് ആഗോള റിലീസായെത്തിയത്. വമ്പൻ ഹൈപ്പിൽ റിലീസ് ചെയ്ത ഈ ചിത്രം കേരളത്തിലും വലിയ റിലീസാണ് നേടിയത്. കേരളത്തിലെ അഞ്ഞൂറിലധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ വമ്പൻ കയ്യടിയാണ് ലഭിച്ചത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ഈ ചിത്രം ഇപ്പോൾ കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശിപ്പിക്കുന്നത്. ആദ്യ ദിനം രാത്രിയിലും ഒട്ടേറെ എക്സ്ട്രാ ഷോകളാണ് കേരളത്തിലുടനീളം ഈ ചിത്രം കളിച്ചതു. ഇപ്പോഴിതാ വിക്രത്തിന്റെ ആദ്യ കളക്ഷൻ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. കേരളത്തിൽ ഗംഭീര ഓപ്പണിങ് കളക്ഷനാണ് ഈ ചിത്രം നേടിയെടുത്തിരിക്കുന്നത്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ഈ ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്നും നേടിയത് അഞ്ച് കോടി രൂപയ്ക്കു മുകളിലാണ്.

കേരളത്തിൽ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളുടെ ലിസ്റ്റിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ് വിക്രം. ആറു കോടി അറുപതു ലക്ഷം ആദ്യ ദിനം നേടിയ ദളപതി ചിത്രം ബീസ്റ്റ്, ആറു കോടിക്ക് മുകളിൽ നേടിയ ദളപതി ചിത്രം സർക്കാർ എന്നിവയാണ് വിക്രത്തിനു മുകളിൽ ഉള്ളത്. നാലര കോടിക്ക് മുകളിൽ ആദ്യ ദിനം കേരളത്തിൽ നിന്നും നേടിയ എന്തിരൻ 2, ബിഗിൽ, മെർസൽ എന്നീ ചിത്രങ്ങളുടെ റെക്കോർഡാണ് വിക്രം മറികടന്നത്. കമൽ ഹാസനൊപ്പം ഫഹദ് ഫാസിൽ, വിജയ് സേതുപതി, അതിഥി വേഷത്തിലെത്തിയ സൂര്യ എന്നിവരുടെ സാന്നിധ്യവും ഈ ചിത്രത്തിന്റെ ബോക്സ് ഓഫീസിലെ പ്രകടനത്തെ സ്വാധീനിച്ചിട്ടുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം രചിച്ചത് അദ്ദേഹവും രത്ന കുമാറും ചേർന്നാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.