കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഒരു ബോളിവുഡ് ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി നിൽക്കുന്നത്. ബോളിവുഡിലെ യുവ സൂപ്പർ താരമായ രൺബീർ കപൂർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഷംഷേരയുടെ ട്രെയ്‌ലറാണ് ഇന്നലെ റിലീസ് ചെയ്തു സൂപ്പർ ഹിറ്റായത്. ഇരട്ട വേഷത്തിൽ രൺബീർ അഭിനയിക്കുന്ന ഈ ചിത്രം, ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന സമയത്തിന്റെ പശ്‌ചാത്തലത്തിലാണ് കഥ പറയുന്നത്. അതിഗംഭീരമായ ആക്ഷൻ, വി എഫ് എക്സ്, ഫാന്റസി, കോമഡി, പ്രണയം എന്നിവയെല്ലാം നിറഞ്ഞ ഒരു ബ്രഹ്മാണ്ഡ പീരീഡ് ആക്ഷൻ ഡ്രാമയായാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ തരുന്നത്. ഐമാക്സ് സാങ്കേതിക വിദ്യ കൂടിയുപയോഗിച്ചാണ് ഈ ചിത്രമൊരുക്കിയതെന്നാണ് സൂചന. അത്കൊണ്ട് തന്നെ ഈ അടുത്തിടെ വന്ന രൺബീർ കപൂറിന്റെ തന്നെ ബ്രഹ്മാസ്ത്രയുടെ ട്രെയിലറിന് ശേഷം, ദൃശ്യങ്ങൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ട്രെയ്‌ലറായി ഷംഷേരയുടേതും മാറിയിട്ടുണ്ട്.
സഞ്ജയ് ദത്, വാണി കപൂർ, റോണിത് ബോസ്, സൗരഭ് ശുക്ല എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് കരൺ മൽഹോത്രയാണ്. ആദിത്യ ചോപ്ര നിർമ്മിച്ച ഈ ചിത്രം അടുത്ത മാസം 22 നാണു ആഗോള റിലീസായി എത്തുന്നത്. സംവിധായകനും, ഏക്താ പാഥക് മൽഹോത്രയും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് അനായ് ഗോസ്വാമി, ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊരുക്കിയത് മിത്തൂൻ, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതു ശിവകുമാർ വി പണിക്കർ എന്നിവരാണ്. ഏതായാലും വമ്പൻ ചിത്രങ്ങളുമായി വന്ന് ഒരു പാൻ ഇന്ത്യൻ സൂപ്പർ താരമായി മാറാനുള്ള ഒരുക്കത്തിലാണ് രൺബീർ കപൂർ.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.