പ്രശസ്ത മലയാള നടിയായ ഷംന കാസിം എന്ന പൂർണ്ണ മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു കയ്യടി നേടിയിട്ടുള്ള നടിയാണ്. അന്യ ഭാഷകളിൽ ഗ്ലാമർ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ഈ നടിയുടെ ഏറ്റവും പുതിയ തെലുങ്കു ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ബാക് ഡോർ എന്നാണ് ഈ തെലുങ്കു റൊമാന്റിക് ത്രില്ലർ ചിത്രത്തിന്റെ പേര്. കാരി ബാലാജി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ഷംന കാസിം എന്ന പൂർണ്ണക്കൊപ്പം തേജ ത്രിപുരന ആണ് നായകനായി അഭിനയിക്കുന്നത്. ഷംനയുടെ മികച പ്രണയ രംഗങ്ങൾ ആണ് ഈ ട്രൈലറിന്റെ ഹൈലൈറ്റ് എന്ന് പറയാം. ബി ശ്രീനിവാസ റെഡ്ഡി ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീകാന്ത് നരോജ് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ചോട്ടാ കെ പ്രസാദ് ആണ്.
പ്രണവ് മ്യൂസിക് ആണ് ഇതിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. 2004 ഇൽ മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന കാസിം അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം നായികാ വേഷത്തിലും അല്ലാതെയും ഒട്ടേറെ ചിത്രങ്ങളിൽ ഈ നടി അഭിനയിച്ചു. അധികം വൈകാതെ തന്നെ തമിഴ്, തെലുങ്കു ഭാഷകളിലും ഷംന അരങ്ങേറ്റം കുറിച്ചു. ഈ അടുത്തിടെ റിലീസ് ചെയ്തു വമ്പൻ ഹിറ്റായ ബാലയ്യ ചിത്രം അഖണ്ടയിലും ഷംന അഭിനയിച്ചിരുന്നു. പടം പേസും, പിസാസ് 2, അമ്മായി, വിസിത്രം എന്നീ തമിഴ് ചിത്രങ്ങളും തെലുഗിലോ നാക്കു നാച്ചണി പാദം പ്രേമ, ബാക് ഡോർ, എന്നീ തെലുങ്കു ചിത്രങ്ങളും വൃത്തം എന്ന മലയാള ചിത്രവുമാണ് ഷംന അഭിനയിച്ചു ഇനി പുറത്തു വരാൻ ഉള്ളത്.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.