[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇരുപതു വർഷത്തിനുള്ളിൽ ഇത്ര മികച്ച ഒരു തിരക്കഥ എന്റെ മുന്നിൽ വന്നിട്ടില്ല; ദളപതി വിജയ് പറയുന്നു..!

ദളപതി വിജയ് നായകനായി ഇനി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത് ബീസ്റ്റ് എന്ന ചിത്രമാണ്. നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ഈ ചിത്രം ഇപ്പോൾ അതിന്റെ അവസാന ഘട്ട ജോലികളിൽ ആണ്. വരുന്ന ഏപ്രിൽ മാസം പതിനാലിന് ആണ് ഈ ചിത്രം റിലീസ് ചെയ്യുക എന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലെ ദളപതിയുടെ ലുക്കും ഇതിന്റെ പോസ്റ്ററുകളും ഇതിനോടകം വമ്പൻ ഹിറ്റായി കഴിഞ്ഞു. പൂജ ഹെഗ്‌ഡെ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാള നടൻ ഷൈൻ ടോം ചാക്കോയും അഭിനയിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് ദളപതി വിജയ്‌യുടെ അടുത്ത ചിത്രത്തിന്റെ വാർത്തകൾ ആണ്. തമിഴിലും തെലുങ്കിലും ആയി ഒരുക്കുന്ന ഈ ചിത്രം സൂപ്പർ ഹിറ്റ് തെലുങ്കു സംവിധായകൻ വംശി ആണ് സംവിധാനം ചെയ്യുക. ദിൽ രാജു നിർമ്മിക്കാൻ പോകുന്ന ഈ ചിത്രം വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കും എന്ന് മാത്രമല്ല, ഈ ചിത്രത്തിന് വേണ്ടി 120 കോടി രൂപയാണ് വിജയ് പ്രതിഫലം വാങ്ങുക എന്നും വാർത്തകൾ വന്നിരുന്നു.

ഇപ്പോഴിതാ ഈ ചിത്രത്തിന്റെ തിരക്കഥ കേട്ട വിജയ് പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തുകയാണ് നിർമ്മാതാവ് ദിൽ രാജു. കഴിഞ്ഞ ഇരുപതു വർഷത്തിനിടയിൽ താൻ കേട്ട ഏറ്റവും മികച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റേത് എന്നാണ് വിജയ് പറഞ്ഞത് എന്ന് ദിൽ രാജു പറയുന്നു. വരുന്ന മാർച്ചിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വംശി ഒരുക്കിയ മഹർഷി എന്ന മഹേഷ് ബാബു ചിത്രം ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‍കാരം നേടിയിരുന്നു.

ഫോട്ടോ കടപ്പാട്: ട്വിറ്റർ

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

12 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.