ഉടൻ റിലീസ് ചെയ്യാൻ പോകുന്ന പുത്തൻ കന്നഡ ചിത്രങ്ങളിലൊന്നാണ് ത്രിവിക്രമ. വരുന്ന ജൂൺ 24 നു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ വിക്രം രവിചന്ദ്രൻ, ആകാംഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെയവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുത്തൻ വീഡിയോ സോങ് വലിയ ശ്രദ്ധ നേടുകയാണ്. ശകുന്തള ഷേക് യുവർ ബോഡി പ്ലീസ് എന്ന ഈ അടിച്ചു പൊളി ഗാനത്തിന്റെ ഹൈലൈറ്റ് ഇതിലെ നായികയായ ആകാംഷയുടെ ഗ്ലാമർ പ്രദർശനവും കിടിലൻ നൃത്തവുമാണ്. നായകനായ വിക്രം രവിചന്ദ്രനും ഈ ഗാനത്തിൽ ചുവടുകൾ വെക്കുന്നുണ്ട്. എ 2 മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന് ഇതിനോടകം നാലര ലക്ഷത്തോളം കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നതു. ജൂൺ പതിനാലിന് റിലീസ് ചെയ്ത ഈ വീഡിയോ സോങ് ഹിറ്റായതോടെ ത്രിവിക്രമ എന്ന ചിത്രത്തിന് മേലുള്ള പ്രേക്ഷക പ്രതീക്ഷകളും വർധിച്ചിട്ടുണ്ട്.
കന്നഡയിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളൊരുക്കിയിട്ടുള്ള അർജുൻ ജന്യ സംഗീതം പകർന്നിരിക്കുന്ന ഈ ഗാനം രചിച്ചത് യോഗ്‌രാജ് ഭട്ട് ആണ്. നകാശ് അസീസ്, ഐശ്വര്യ രംഗരാജൻ എന്നിവർ ചേർന്നാണ് ഈ ഗാനമാലപിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് ഡ്രാമയായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സഹാന മൂർത്തി എസ്, ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗൗരി എന്റെർറ്റൈനെഴ്സിന്റെ ബാനറിൽ സോമണ്ണ എന്നിവരാണ്. അക്ഷര ഗൗഡ, ചിക്കണ്ണാ, സാധു കോകില എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സന്തോഷ് റായ് പട്ടാജെ, ഗുരു പ്രശാന്ത് റായ് എന്നിവർ ചേർന്നാണ്. രവി വർമ്മ, വിജയകുമാർ, അൻപ്- അറിവ്, ജോളി ബാസ്റ്റിൻ എന്നിവരാണ് ഇതിനു വേണ്ടി സംഘട്ടന രംഗങ്ങളൊരുക്കിയത്.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' സിനിമയുടെ ഗാനങ്ങൾ പുറത്തിറങ്ങി. ജനുവരി 24ന് തീയേറ്ററുകളിലെത്തുന്ന ചിത്രം…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ടൊവിനോ തോമസ് തുടക്കമിട്ടു. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
മലയാള സിനിമയിലെ ട്രെൻഡ് സെറ്ററുകളിലൊന്നായി മാറിയ ചിത്രമാണ് പ്രശസ്ത സംവിധായകൻ അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി അഭിനയിച്ച…
ലിസ്റ്റിൻ സ്റ്റീഫൻ 14 വർഷങ്ങൾക്ക് ശേഷം തന്റെ ആദ്യത്തെ ചിത്രവും തനിക്ക് സൂപ്പർ ഹിറ്റ് നേടിത്തന്ന ചിത്രവുമായ ട്രാഫിക്കിന്റെ ടീമുമായി…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തീയേറ്ററുകളിലേക്ക്. 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' എന്ന ആദ്യ…
This website uses cookies.