തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളും കടന്ന് ഇപ്പോൾ ഹിന്ദിയിലും ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഒരുപിടി ഹിന്ദി ചിത്രങ്ങളും വെബ് സീരിസുകളും ആണ് വിജയ് സേതുപതി അഭിനയിച്ചു റിലീസ് ചെയ്യാൻ പോകുന്നത്. അതിൽ ആദ്യത്തേത് ആണ് ആമസോണ് പ്രൈം റിലീസ് ആയി വരുന്ന ത്രില്ലർ സീരീസ് ഫർസി. ബോളിവുഡ് സൂപ്പർ താരം ഷാഹിദ് കപൂർ നായകനായി എത്തുന്ന ഈ സീരീസിൽ മക്കൾ സെൽവൻ വിജയ് സേതുപതി, രാശി ഖന്ന, കെ കെ മേനോൻ എന്നിവരും വേഷമിടുന്നുണ്ട്. ഇതിന്റെ ട്രയ്ലർ ഇന്ന് റീലീസ് ചെയ്തത് വലിയ രീതിയിൽ ആണ് ശ്രദ്ധിക്കപ്പെടുന്നത്. രാജ് ആൻഡ് ഡികെ ടീം ആണ് ഈ ത്രില്ലർ സീരീസ് ഒരുക്കിയത്.
ആമസോണ് പ്രൈം റിലീസായി തന്നെ വന്ന ഫാമിലി മാൻ സീരിസും ഒരുക്കിയിരിക്കുന്നത് ഇവർ രണ്ട് പേരുമാണ്. ഫാമിലി മാൻ മൂന്നാം സീസണും ഇവർ ഒരുക്കുന്നുണ്ട്. ദുൽഖർ സൽമാൻ, രാജ് കുമാർ റാവു, ഗൗരവ് കപൂർ എന്നിവർ വേഷമിട്ട ഗണ്സ് ആൻഡ് ഗുലാബ്‌സ് എന്നൊരു ത്രില്ലർ വെബ് സീരീസ് ഇവർ നെറ്റ്ഫ്ലിക്‌സിന് വേണ്ടിയും ചെയ്തിട്ടുണ്ട്. അതും ഈ വർഷം റിലീസ് ചെയ്യും. ഫർസി കൂടാതെ വിജയ് സേതുപതി അഭിനയിക്കുന്ന 3 ഹിന്ദി ചിത്രങ്ങൾ ഈ വർഷം വരും എന്നാണ് സൂചന. സന്തോഷ് ശിവൻ ഒരുക്കിയ മുംബൈക്കർ, ഷാരൂഖ് ഖാൻ- ആറ്റ്‌ലി ചിത്രം ജവാൻ, കത്രീന കൈഫിനൊപ്പം വിജയ് സേതുപതി ഒന്നിക്കുന്ന മെറി ക്രിസ്‌മസ് എന്നിവയാണ് ആ മൂന്നെണ്ണം. ഫെബ്രുവരി പത്തിന് ആണ് ഫർസി സ്‌ട്രീമിംഗ് ആരംഭിക്കുക.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.