ഇന്ന് ബോളിവുഡിലെ പ്രശസ്ത യുവ നായികമാരിൽ ഒരാളാണ് ജാൻവി കപൂർ. തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഏറെ ആരാധകരെ നേടിയ ജാൻവി കപൂർ, ദേശീയ അവാർഡ് ജേതാവും ഒരുകാലത്തെ ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറും ആയിരുന്ന, അന്തരിച്ചു പോയ ശ്രീദേവിയുടെയും പ്രശസ്ത നിർമ്മാതാവ് ബോണി കപൂറിന്റെയും മകളെന്ന നിലയിലും പ്രശസ്തയാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഈ നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് വീഡിയോകളും സ്റ്റൈലിഷ് ഹോട്ട് ചിത്രങ്ങളും വലിയ രീതിയിലാണ് വൈറലാവാറുള്ളത്. ഇപ്പോഴിതാ ജാൻവിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. അതീവ ഗ്ലാമറസായാണ് ഈ വീഡിയോയിൽ ജാൻവിയെ നമ്മുക്ക് കാണാൻ സാധിക്കുന്നത്. നാല് വർഷം മുൻപ് പുറത്തു വന്ന ദഡക് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ജാൻവി കപൂർ, പിന്നീട് ഗോസ്റ്റ് സ്റ്റോറീസ്, അംഗരേസി മീഡിയം, ഗുജ്ജൻ സക്‌സേന, റൂഹി, ഗുഡ് ലക്ക് ജെറി, മിലി എന്നീ ചിത്രങ്ങളിലൂടെ വലിയ കയ്യടി നേടിയിരുന്നു.
കുറച്ചു നാൾ മുൻപ് ജാൻവി ക്രിക്കറ്റ് പരിശീലിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തിരുന്നു. മിസ്റ്റർ ആൻഡ് മിസ്സിസ് മഹി എന്ന തന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണു ജാൻവി ക്രിക്കറ്റ് പരിശീലനം നടത്തിയത്. അതിനിടയിൽ പകർത്തിയ വീഡിയോ ആണ് വൈറലായത്. രാജ്‌കുമാർ റാവു, കുമുദ് മിശ്ര എന്നിവരും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ശരൺ ശർമയാണ്. ക്രിക്കറ്റ് താരവും ലോകക്കപ്പ് ജേതാവുമായ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ഈ ചിത്രം കഥ പറയുന്നതെന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത് കൂടാതെ ബവാൽ എന്ന ചിത്രമാണ് ജാൻവി അഭിനയിച്ച് ഇനി റിലീസ് ചെയ്യാനുള്ളത്.
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
This website uses cookies.