ബോളിവുഡിന്റെ കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ ഇന്ന് തന്റെ അന്പത്തിയാറാം ജന്മദിനം ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പുതിയ ചിത്രമായ പത്താന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാസ്സ് ലുക്കിൽ, പത്താൻ എന്ന് പേരുള്ള സ്പൈ ആയി ഷാരൂഖ് ഖാൻ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ഒരു ആക്ഷൻ വിസ്മയം തന്നെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ടീസർ നമ്മുക്ക് തരുന്നത്. ടീസറിലെ ഷാരൂഖ് ഖാന്റെ ഡയലോഗുകൾ എല്ലാം തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി കഴിഞ്ഞു. പത്താൻ കാത്തിരിക്കുന്ന പ്രേക്ഷകരുടെ ആവേശവും പ്രതീക്ഷയും ആകാംഷയും വർധിപ്പിക്കുന്ന തരത്തിലാണ് ഈ ടീസർ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഷാരൂഖ് ഖാൻ ചിത്രങ്ങൾ ഒന്നും തന്നെ റിലീസ് ചെയ്തിരുന്നില്ല. അതിനു മുൻപ് തുടർ പരാജയങ്ങൾ വന്നപ്പോൾ അദ്ദേഹം അഭിനയ ജീവിതത്തിൽ നിന്ന് ബ്രേക്കും എടുത്തിരുന്നു.
ഏതായാലും കിംഗ് ഖാന്റെ വമ്പൻ തിരിച്ചു വരവായിരിക്കും പത്താൻ എന്ന സൂചനയാണ് ഈ ടീസർ നൽകുന്നത്. ബോളിവുഡ് താരസുന്ദരി ദീപിക പദുകോൺ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയുന്നത് ജോൺ എബ്രഹാമാണ്. ബോളിവുഡ് മെഗാസ്റ്റാർ സൽമാൻ ഖാൻ തന്റെ സൂപ്പർ ഹിറ്റ് സ്പൈ കഥാപാത്രമായ ടൈഗർ ആയി പത്താനിൽ അതിഥി വേഷത്തിലും എത്തുന്നുണ്ട്. വാർ എന്ന ബ്ലോക്ക്ബസ്റ്റർ ഹൃതിക് റോഷൻ- ടൈഗർ ഷെറോഫ് ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് പത്താൻ. അടുത്ത വർഷം ജനുവരിയിലാണ് പത്താൻ റിലീസ് ചെയ്യുന്നത്.
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
This website uses cookies.