ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരിലൊരാളാണ് തപ്‌സി പന്നു. തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും അഭിനയിക്കുന്ന, അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും തിരഞ്ഞെടുക്കുന്ന ചിത്രങ്ങളുടെ വ്യത്യസ്തതയും മികവും കൊണ്ടും ഏറെ കയ്യടി നേടുന്ന നടിയാണ് തപ്‌സി. വിനോദ ചിത്രങ്ങൾക്കൊപ്പം തന്നെ ശ്കതമായ പ്രമേയങ്ങൾ ഉള്ള, കാമ്പുള്ള ചിത്രങ്ങൾ ചെയ്യാനും ഏറെയിഷ്ടപ്പെടുന്ന തപ്‌സി നായികാ വേഷം ചെയ്തെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സബാഷ് മിത്തു. ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളായ മിതാലി രാജിന്റെ ജീവിതകഥയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്ത്. ഈ കഥാപാത്രം ചെയ്യാൻ ക്രിക്കറ്റ് അഭ്യസിച്ച തപ്‌സി പന്നു രൂപം കൊണ്ടും ഭാവം കൊണ്ടും മിതാലി രാജായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന ഇതിന്റെ ട്രൈലെർ നമ്മുക്ക് കാണിച്ചു തരുന്നത്. ജൂലൈ പതിനഞ്ചിനു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ വയാകോം 18 ന്റെ യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്.
ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസങ്ങളിലൊരാളായി മാറിയ വനിതാ ക്രിക്കറ്റ് താരമായ മിതാലി രാജിന്റെ ജീവിതം സിനിമയാക്കിയിരിക്കുന്നതു സംവിധായകൻ ശ്രീജിത് മുഖർജിയാണ്. പ്രിയ അവെൻ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വയാകോം 18 സ്റ്റുഡിയോയാണ്. അമിത് ത്രിവേദി സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് സിർഷ റേ, എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പീസാദ് എന്നിവരാണ്. ഇതിലെ ക്രിക്കറ്റ് രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് വമ്പൻ നിലവാരത്തിലാണെന്നു ഇന്ന് വന്ന ട്രൈലെർ സൂചിപ്പിക്കുന്നുണ്ട്. വിജയ് റാസ് ആണ് ഇതിൽ മറ്റൊരു പ്രധാന കഥാപാത്രത്തിന് ജീവൻ നൽകിയിരിക്കുന്ന നടൻ.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.