[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഈയടുത്ത് കണ്ടതിൽ ഏറ്റവും മികച്ച ചിത്രം ദളപതിയുടെ മാസ്റ്റർ; വെളിപ്പെടുത്തി രൺവീർ സിങ്

ബോളിവുഡ് സൂപ്പർ താരമായ രൺവീർ സിങ് ഇപ്പോൾ ഇന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള യുവ താരങ്ങളിലൊരാളാണ്. ഒരു താരമെന്ന നിലയിൽ മാത്രമല്ല നടനെന്ന നിലയിലും വലിയ പ്രശംസ നേടിയെടുക്കുന്ന ആളാണ് രൺവീർ സിങ്. പൊതുവേദികളിൽ പ്രസരിപ്പിക്കുന്ന അസാമാന്യ എനെർജി കൊണ്ടും ഉള്ളിലൊന്നും ഒളിച്ചു വെക്കാതെ എല്ലാം തുറന്നു പറയുന്ന സംസാര ശൈലി കൊണ്ടും ഏറെ ശ്രദ്ധേയനാണ് രൺവീർ. അത് കൂടാതെ വിചിത്രമായ സ്റ്റൈലിൽ വസ്ത്രങ്ങൾ ധരിച്ചും വലിയ ശ്രദ്ധയാണ് രൺവീർ നേടാറുള്ളത്. ഇപ്പോഴിതാ ഈ അടുത്തിടെ നടന്ന ഗലാട്ട ക്രൗൺ 2022 അവാർഡ് ദാന ചടങ്ങിൽ അവാർഡ് വാങ്ങാനെത്തിയ രൺവീർ സിംഗിന്റെ വാക്കുകളും പ്രകടനവുമാണ് വൈറലാവുന്നതു. ഗെയിം ചെയ്ഞ്ചർ ഓഫ് ഇന്ത്യൻ സിനിമ എന്ന വിഭാഗത്തിൽ അവാർഡ് ലഭിച്ച രൺവീർ അവാർഡ് നൽകാനെത്തിയ സംവിധായകൻ ലോകേഷ് കനകരാജിനോട് പറയുന്നത്, ഈ അടുത്തകാലത്ത് താൻ കണ്ടതിൽ ഏറ്റവും മികച്ച സിനിമയാണ് ലോകേഷ് ഒരുക്കിയ, ദളപതി വിജയ്, മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവരൊന്നിച്ച മാസ്റ്ററെന്നാണ്‌.

അവാർഡ് ചടങ്ങിലേക്ക് വരുമ്പോഴും താൻ കേട്ട് കൊണ്ടിരുന്നത് മാസ്റ്ററിലെ വാത്തി കമിങ് എന്ന ഗാനമാണെന്നും ഇനിയെന്നാണ് തന്റെ ഒരു ചിത്രത്തിന് വേണ്ടി അനിരുദ്ധ് സംഗീതം നൽകുകയെന്നും അദ്ദേഹം ചോദിക്കുന്നു. മഹാനടി എന്ന ചിത്രം കണ്ട താൻ അമ്പരന്നു പോയെന്നും പറഞ്ഞ രൺവീർ സിങ് അതിലെ പ്രകടനത്തിന് കീർത്തി സുരേഷിനെയും അഭിനന്ദിച്ചു. നയൻതാരയേയും കണ്ടതിലുള്ള സന്തോഷം പങ്കു വെച്ച രൺവീർ, ഏതാനും തമിഴ് ഗാനങ്ങൾക്ക് സ്റ്റേജിൽ ചുവടു വെക്കുകയും ചെയ്തു. കീർത്തി സുരേഷ്, അനിരുദ്ധ് എന്നിവർക്കൊപ്പമാണ്‌ രൺവീർ സിങ് മാസ്റ്ററിലെ വാത്തി കമിങ് ഗാനത്തിന് വേദിയിൽ നൃത്തം ചെയ്തത്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.