[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

വനിതാ ക്രിക്കറ്റ് താരം മിതാലി രാജായി തപ്‌സിയുടെ ഗംഭീര മാറ്റം; സബാഷ് മിത്തു ട്രൈലെർ കാണാം

ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരിലൊരാളാണ് തപ്‌സി പന്നു. തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും അഭിനയിക്കുന്ന, അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും തിരഞ്ഞെടുക്കുന്ന ചിത്രങ്ങളുടെ വ്യത്യസ്തതയും മികവും കൊണ്ടും ഏറെ കയ്യടി നേടുന്ന നടിയാണ് തപ്‌സി. വിനോദ ചിത്രങ്ങൾക്കൊപ്പം തന്നെ ശ്കതമായ പ്രമേയങ്ങൾ ഉള്ള, കാമ്പുള്ള ചിത്രങ്ങൾ ചെയ്യാനും ഏറെയിഷ്ടപ്പെടുന്ന തപ്‌സി നായികാ വേഷം ചെയ്തെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സബാഷ് മിത്തു. ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളായ മിതാലി രാജിന്റെ ജീവിതകഥയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്ത്. ഈ കഥാപാത്രം ചെയ്യാൻ ക്രിക്കറ്റ് അഭ്യസിച്ച തപ്‌സി പന്നു രൂപം കൊണ്ടും ഭാവം കൊണ്ടും മിതാലി രാജായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന ഇതിന്റെ ട്രൈലെർ നമ്മുക്ക് കാണിച്ചു തരുന്നത്. ജൂലൈ പതിനഞ്ചിനു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ വയാകോം 18 ന്റെ യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസങ്ങളിലൊരാളായി മാറിയ വനിതാ ക്രിക്കറ്റ് താരമായ മിതാലി രാജിന്റെ ജീവിതം സിനിമയാക്കിയിരിക്കുന്നതു സംവിധായകൻ ശ്രീജിത് മുഖർജിയാണ്. പ്രിയ അവെൻ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വയാകോം 18 സ്റ്റുഡിയോയാണ്. അമിത് ത്രിവേദി സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് സിർഷ റേ, എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പീസാദ് എന്നിവരാണ്. ഇതിലെ ക്രിക്കറ്റ് രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് വമ്പൻ നിലവാരത്തിലാണെന്നു ഇന്ന് വന്ന ട്രൈലെർ സൂചിപ്പിക്കുന്നുണ്ട്. വിജയ് റാസ്‌ ആണ് ഇതിൽ മറ്റൊരു പ്രധാന കഥാപാത്രത്തിന് ജീവൻ നൽകിയിരിക്കുന്ന നടൻ.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.