Second video song from Marconi Mathayi getting great responses.
മലയാളികളുടെ പ്രിയ താരം ജയറാമും തമിഴിന്റെ മക്കൾ സെൽവൻ ആയ വിജയ് സേതുപതിയും ഒന്നിക്കുന്ന മാർക്കോണി മത്തായി എന്ന ചിത്രം അടുത്ത മാസം ആണ് റിലീസിന് എത്തുന്നത്. വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സനിൽ കളത്തിൽ ആണ്. ഈ ചിത്രം രചിച്ചിരിക്കുന്നത് സനിൽ കളത്തിൽ , റെജീഷ് മിഥില എന്നിവർ ചേർന്നാണ്. ഈ ചിത്രത്തിലെ ആദ്യ വീഡിയോ സോങ് ഹിറ്റായി മാറിയതിനു പിന്നാലെ ഇപ്പോൾ ഇതിലെ രണ്ടാമത്തെ വീഡിയോ സോങ് കൂടി റിലീസ് ചെയ്തു കഴിഞ്ഞു. നൻപാ എന്ന് തുടങ്ങുന്ന ഈ ഗാനവും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. വിജയ് സേതുപതി കൂടി ഭാഗമായ ഒരു വീഡിയോ സോങ് എന്ന നിലക്കും ഈ ഗാനം ശ്രദ്ധേയമാകുന്നുണ്ട്.
എം ജയചന്ദ്രൻ സംഗീതം ഒരുക്കിയിരിക്കുന്ന ഈ ഗാനം രചിച്ചത് ബി കെ ഹരിനാരായണനും പാടിയിരിക്കുന്നത് യാസിൻ നിസാർ, ഹരിചരൻ എന്നിവരുമാണ്. പ്രേമചന്ദ്രൻ എ ജി നിർമ്മിച്ചിരിക്കുന്ന മാർക്കോണി മത്തായിക്ക് വേണ്ടി ദൃഷ്യങ്ങൾ ഒരുക്കിയത് സജൻ കളത്തിലും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഷമീർ മുഹമ്മദും ആണ്. ഈ ചിത്രത്തിൽ ജയറാമിന്റെ നായികാ വേഷത്തിൽ എത്തുന്നത് ജോസെഫ് എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ ആത്മീയ ആണ്. ഈ ചിത്രത്തിന്റെ രസകരമായ ടീസറും മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. ഒരു സഹകരണ ബാങ്കിലെ സെക്യൂരിറ്റി ആയ മുൻ പട്ടാളക്കാരൻ ആയാണ് ജയറാം ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.