[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ദൃശ്യങ്ങൾ പുറത്തു !! സംഘട്ടനരംഗ ചിത്രീകരിക്കുന്നതിനിടെ ടോവിനോ തോമസിന് പൊള്ളലേറ്റു

മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള യുവനടന്മാരിൽ ഒരാളാണ് ടോവിനോ തോമസ്. ടോവിനോ നായകനായി എത്തുന്ന പുതിയ ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06. ഒമർ ലുലുവിന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന സ്വപ്‌നേഷ് കെ. നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോഴിക്കോട് ചിത്രികരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ സംഘട്ടനരംഗത്തിനു ഇടയിലാണ് അപകടം നടന്നത്. നാല് വശത്തുനിന്നും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്നൊരു രംഗമായിരുന്നു. അപകടം നിറഞ്ഞ രംഗമായതിനാൽ ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകൻ പറഞ്ഞെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു. സവിധായകൻ കട്ട് പറഞ്ഞെങ്കിലും രംഗം പൂർത്തിയാകാൻ കഴിയാഞ്ഞതിനാൽ ടൊവിനോ വീണ്ടും അഭിനയിക്കുകയായിരുന്നു. സംഘട്ടനരംഗം മുഴുവൻ ചെയ്തു തീർത്തതിനു ശേഷമാണ് ടൊവിനോ പിൻവാങ്ങിയത്. പൊള്ളലേറ്റ ടൊവിനോയ്ക്ക് ഉടൻ വൈദ്യസഹായം എത്തിച്ചു. ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും നിസ്സാരമായപരുക്കുകളാണ് താരത്തിന്റേതെന്നും അണിയറപ്രവർത്തകർ അറിയിച്ചു.‌‌‌

തീവണ്ടിക്ക് ശേഷം ടൊവിനോ തോമസും സംയുക്താ മേനോനും ജോടികളായി എത്തുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതു നടനും സംവിധായകനുമായ പി.ബാല ചന്ദ്രനാണ് മലയാള സിനിമയ്ക്ക് വേണ്ടി ഒരുപിടി നല്ല തിരക്കഥകൾ സമ്മാനിച്ച വ്യക്തിയാണ് പി. ബാലചന്ദ്രൻ. ഉള്ളടക്കം, പവിത്രം, അഗ്നിദേവൻ, പുനരധിവാസം, തച്ചോളി വർഗീസ് ചേകവർ തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. അവസാനമായി തിരക്കഥ ഒരുക്കിയത് ദുൽഖർ- രാജീവ് രവി ചിത്രം കമ്മട്ടിപാടം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് വേണ്ടിയായിരുന്നു. റൂബി ഫിലിംസ് ആൻഡ്‌ കാർണിവൽ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ, എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കൈലാസ് മേനോൻ സംഗീതവും സിനു സിദ്ധാർത്ഥ് ക്യാമറയും നിർവഹിക്കുന്നു

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.