[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Video SongsVideos

നന്‍പനായി വിജയ് സേതുപതി എത്തിയപ്പോൾ ; മാർക്കോണി മത്തായിയിലെ പുതിയ വീഡിയോ സോങ്

മലയാളികളുടെ പ്രിയ താരം ജയറാമും തമിഴിന്റെ മക്കൾ സെൽവൻ ആയ വിജയ് സേതുപതിയും ഒന്നിക്കുന്ന മാർക്കോണി മത്തായി എന്ന ചിത്രം അടുത്ത മാസം ആണ് റിലീസിന് എത്തുന്നത്. വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സനിൽ കളത്തിൽ ആണ്. ഈ ചിത്രം രചിച്ചിരിക്കുന്നത് സനിൽ കളത്തിൽ , റെജീഷ് മിഥില എന്നിവർ ചേർന്നാണ്. ഈ ചിത്രത്തിലെ ആദ്യ വീഡിയോ സോങ് ഹിറ്റായി മാറിയതിനു പിന്നാലെ ഇപ്പോൾ ഇതിലെ രണ്ടാമത്തെ വീഡിയോ സോങ് കൂടി റിലീസ് ചെയ്തു കഴിഞ്ഞു. നൻപാ എന്ന് തുടങ്ങുന്ന ഈ ഗാനവും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. വിജയ് സേതുപതി കൂടി ഭാഗമായ ഒരു വീഡിയോ സോങ് എന്ന നിലക്കും ഈ ഗാനം ശ്രദ്ധേയമാകുന്നുണ്ട്. 

എം ജയചന്ദ്രൻ സംഗീതം ഒരുക്കിയിരിക്കുന്ന ഈ ഗാനം രചിച്ചത് ബി കെ ഹരിനാരായണനും പാടിയിരിക്കുന്നത് യാസിൻ നിസാർ, ഹരിചരൻ എന്നിവരുമാണ്. പ്രേമചന്ദ്രൻ എ ജി നിർമ്മിച്ചിരിക്കുന്ന മാർക്കോണി മത്തായിക്ക് വേണ്ടി ദൃഷ്യങ്ങൾ ഒരുക്കിയത് സജൻ കളത്തിലും  എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഷമീർ മുഹമ്മദും ആണ്. ഈ ചിത്രത്തിൽ  ജയറാമിന്റെ നായികാ വേഷത്തിൽ എത്തുന്നത് ജോസെഫ് എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ ആത്മീയ ആണ്. ഈ ചിത്രത്തിന്റെ രസകരമായ ടീസറും മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. ഒരു സഹകരണ ബാങ്കിലെ  സെക്യൂരിറ്റി ആയ മുൻ പട്ടാളക്കാരൻ ആയാണ് ജയറാം ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.