[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: TrailersVideos

രസിപ്പിക്കുന്ന രണ്ടാം ട്രൈലെറുമായി വിജയ് സൂപ്പറും പൗർണ്ണമിയും; എത്തുന്നത് കിടിലൻ ഫാമിലി കോമഡി എന്റെർറ്റൈനെർ..!

പ്രേക്ഷകർ ഏറെ ആവേശത്തോടെ  കാത്തിരിക്കുന്ന ആസിഫ് അലി- ജിസ് ജോയ്  ചിത്രമായ വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രൈലെർ ഇന്നലെ പുറത്തു വന്നു കഴിഞ്ഞു. വളരെ രസകരമായ, ഏറെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ട്രൈലെർ ആണ് ഇപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഒരു കിടിലൻ ഫാമിലി കോമഡി എന്റെർറ്റൈനെർ ആണ് പ്രേക്ഷകരുടെ മുന്നിൽ എത്താൻ പോകുന്നത് എന്നത് വ്യക്തമാക്കുന്ന ട്രൈലെർ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് എന്ന് പറയാം. ഇതിന്റെ ആദ്യ ട്രൈലെർ പോലെ തന്നെ ഇതും പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിലെ ഗാനങ്ങൾ, ടീസറുകൾ , സൂപ്പർ കൂൾ പോസ്റ്ററുകൾ തുടങ്ങിയവയെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. 

ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ എ കെ സുനിൽ നിർമ്മിച്ച ഈ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ആണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. പ്രിൻസ് ജോർജ് ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് ടീം ഫോർ മ്യൂസിക്സ് ആണ്. ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി , രഞ്ജി പണിക്കർ, സിദ്ദിഖ് , അജു വർഗീസ്, അലെൻസിയർ, ശാന്തി കൃഷ്ണ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്.  റെനഡിവേ ദൃശ്യങ്ങൾ സമ്മാനിച്ചിരിക്കുന്ന വിജയ് സൂപ്പറും പൗർണ്ണമിയും എഡിറ്റ് ചെയ്തിരിക്കുന്നത് രതീഷ് രാജ് ആണ്.  ബൈസൈക്കിൾ തീവ്സ്, സൺ‌ഡേ ഹോളിഡേ എന്നീ ഹിറ്റുകൾക്കു ശേഷം ജിസ് ജോയ്- ആസിഫ് അലി ടീം ഒന്നിച്ച മൂന്നാമത്തെ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. 

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 weeks ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

1 month ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

1 month ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

3 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.