[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Videos

മോഹൻലാലിന്റെ ഡയലോഗ് പറഞ്ഞു കെ ജി എഫ് താരം യാഷ്; വീഡിയോ വൈറൽ ആവുന്നു..!

കന്നഡ സിനിമയിലെ എക്കാലത്തെയും വലിയ ചിത്രമായി എത്തിയ കെ ജി എഫ് ഇന്ന് സൗത്ത് ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. മലയാളം. തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിൽ ആയി എത്തിയ ഈ ചിത്രം കേരളത്തിലും ഗംഭീര വിജയമാണ് നേടുന്നത്. കന്നഡയിലെ റോക്കിങ് സ്റ്റാർ എന്നറിയപ്പെടുന്ന യാഷ് ആണ് ഈ ചിത്രത്തിലെ നായകൻ. യാഷിന്റെ ഗംഭീര പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയാം. ഈ ചിത്രത്തിന്റെ വിജയത്തോടെ കേരളത്തിലെ സിനിമാ പ്രേമികൾക്കിടയിലും യാഷ് ഏറെ പ്രിയങ്കരനായി മാറി കഴിഞ്ഞു. ഇപ്പോഴിതാ മലയാള സിനിമയുടെ താര ചക്രവർത്തി മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ഡയലോഗ് പറയുന്ന യാഷിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

രാവണപ്രഭു എന്ന ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ ചിത്രത്തിലെ അദ്ദേഹം പറഞ്ഞ സവാരി ഗിരി ഗിരി എന്ന ട്രെൻഡ് സെറ്റെർ ഡയലോഗ് ആണ് യാഷ് ഈ വിഡിയോയിൽ പറയുന്നത്. അത് കൂടാതെ വിനീത് ശ്രീനിവാസൻ പാടി സലിം കുമാർ അഭിനയിച്ച പലവട്ടം കാത്തു നിന്നു ഞാൻ എന്ന ആൽബം ഗാനവും യാഷ് ആലപിക്കുന്നുണ്ട്. അടുത്തിടെ യാഷ് നൽകിയ ഒരു മാധ്യമ അഭിമുഖത്തിൽ ആണ്അദ്ദേഹം  ഇതൊക്കെ ചെയ്യുന്നത്. കെ ജി എഫ് എല്ലാവരും കാണണം എന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നു. പ്രശാന്ത് നീൽ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ ഭാഗം ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഇതിന്റെ രണ്ടാം ഭാഗത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിച്ചു  കൊണ്ടിരിക്കുകയാണ് . 

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

3 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.