Vijay Superum Pournamiyum Trailer 2
പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ആസിഫ് അലി- ജിസ് ജോയ് ചിത്രമായ വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രൈലെർ ഇന്നലെ പുറത്തു വന്നു കഴിഞ്ഞു. വളരെ രസകരമായ, ഏറെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ട്രൈലെർ ആണ് ഇപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഒരു കിടിലൻ ഫാമിലി കോമഡി എന്റെർറ്റൈനെർ ആണ് പ്രേക്ഷകരുടെ മുന്നിൽ എത്താൻ പോകുന്നത് എന്നത് വ്യക്തമാക്കുന്ന ട്രൈലെർ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് എന്ന് പറയാം. ഇതിന്റെ ആദ്യ ട്രൈലെർ പോലെ തന്നെ ഇതും പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിലെ ഗാനങ്ങൾ, ടീസറുകൾ , സൂപ്പർ കൂൾ പോസ്റ്ററുകൾ തുടങ്ങിയവയെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ എ കെ സുനിൽ നിർമ്മിച്ച ഈ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ആണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. പ്രിൻസ് ജോർജ് ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് ടീം ഫോർ മ്യൂസിക്സ് ആണ്. ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി , രഞ്ജി പണിക്കർ, സിദ്ദിഖ് , അജു വർഗീസ്, അലെൻസിയർ, ശാന്തി കൃഷ്ണ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്. റെനഡിവേ ദൃശ്യങ്ങൾ സമ്മാനിച്ചിരിക്കുന്ന വിജയ് സൂപ്പറും പൗർണ്ണമിയും എഡിറ്റ് ചെയ്തിരിക്കുന്നത് രതീഷ് രാജ് ആണ്. ബൈസൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ എന്നീ ഹിറ്റുകൾക്കു ശേഷം ജിസ് ജോയ്- ആസിഫ് അലി ടീം ഒന്നിച്ച മൂന്നാമത്തെ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
This website uses cookies.