[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മെഗാസ്റ്റാറിന്റെ സർപ്രൈസ് എൻട്രി; നന്ദി പറഞ്ഞു ആശ ശരത്..!

വളരെ സർപ്രൈസിങ് ആയി ഒരു മാസ്സ് എൻട്രി തന്നെ നടത്തി പ്രശസ്ത നടി ആശാ ശരത്തിനെയും കുടുംബത്തെയും ഞെട്ടിച്ചിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഒരു ഗൃഹ പ്രവേശ ചടങ്ങിൽ ആണ് മമ്മൂട്ടി എത്തിച്ചേർന്നതും അവിടെയുള്ളവർക്കു ഒരു  ഗംഭീര സർപ്രൈസ് നൽകിയതും . ബാലഗോകുലം എന്ന പേരിട്ട ആ വീട് പ്രശസ്ത നടി ആശ ശരത്തിന്റെ സ്വപ്ന സാഫല്യം ആണ്. ആ വീട്ടിലേക്കുള്ള ഗൃഹ പ്രവേശന ചടങ്ങു കുടുംബാംഗങ്ങൾക്കൊപ്പം ആശാ ശരത് ആഘോഷിക്കവേയാണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ചടങ്ങിലേക്കുള്ള എൻട്രി. എന്തായാലും ഈ വീട് കേറി താമസം ഒരിക്കലും മറക്കാത്ത ഒരു ചടങ്ങും ഈ ദിവസം ഏറ്റവും മനോഹരവുമാക്കി തീർത്തതിന് മമ്മൂട്ടിയോട് നന്ദി പറയുകയാണ് ആശ ശരത്.

ദൃശ്യം എന്ന മോഹൻലാൽ- ജീത്തു ജോസെഫ് ചിത്രത്തിലൂടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ നടിയാണ് ആശ ശരത്. അതിനു ശേഷം മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം തന്നെ ഒട്ടേറെ ചിത്രങ്ങളിൽ ഈ നടി അഭിനയിച്ചു. വർഷം എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ഗംഭീര പ്രകടനമാണ് ആശ ശരത് കാഴ്ച വെച്ചത്. അതിനു ശേഷം പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലും ആശ ശരത് മമ്മൂട്ടിയുടെ നായികാ വേഷത്തിൽ എത്തിയിരുന്നു. മോഹൻലാലിനൊപ്പം ദൃശ്യം, കര്മയോദ്ധ, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ. 1971 ബീയോണ്ട് ബോർഡേഴ്സ്, ഡ്രാമ എന്നീ ചിത്രങ്ങളിലും ആശ ശരത് അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ എത്തിയ മോഹൻലാൽ- രഞ്ജിത് ചിത്രമായ ഡ്രാമയാണ് ആശ ശരത്തിന്റെ ഏറ്റവും ഒടുവിലത്തെ റിലീസ്. 

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

3 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.