[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മാമാങ്കത്തിൽ നിന്ന് പുറത്താക്കിയ ധ്രുവന് പിന്തുണയുമായി ഷമ്മി തിലകന്റെ ഫേസ്ബുക് പോസ്റ്റ്..!

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന ഒരു വിഷയം ആണ് ധ്രുവൻ എന്ന നടനെ മമ്മൂട്ടി ചിത്രമായ മാമാങ്കത്തിൽ നിന്ന് പുറത്താക്കിയ സംഭവം. മമ്മൂട്ടി നായകനായ മാമാങ്കത്തിന് വേണ്ടി വളരെ കഠിനമായ ഫിസിക്കൽ മേക് ഓവേറിന് വിധേയനായ ധ്രുവനെ വെച്ച് ചിത്രത്തിലെ കുറെ രംഗങ്ങൾ ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അതിനു ശേഷമാണു പെട്ടെന്ന് ഒരു ദിവസം തന്നെ ചിത്രത്തിൽ നിന്ന് ഒഴിവാക്കി എന്ന് ധ്രുവൻ അറിയുന്നത്. അതോടൊപ്പം തന്നെ ചിത്രത്തിന്റെ സംവിധായകനെ പോലും നീക്കാൻ ഉള്ള ശ്രമം നടക്കുന്നു എന്നും വാർത്തകൾ വന്നിരുന്നു. ധ്രുവന് പകരം ഉണ്ണി മുകുന്ദൻ ആ വേഷം ചെയ്യും എന്ന് ഉണ്ണി തന്നെ പോസ്റ്റ് ഇട്ടപ്പോൾ ആ വിവരം താൻ അറിഞ്ഞിട്ടില്ല എന്ന് സംവിധായകൻ തന്നെ പറയുകയും ചെയ്തതോടെ വിവാദം കൊഴുത്തു. ഇതിനോടകം ഏകദേശം പതിനാലു കോടിയോളം മുടക്കിയ ചിത്രത്തിന്റെ ഭാവി ഇപ്പോഴും തുലാസിൽ ആണെന്നാണ് സൂചനകൾ പറയുന്നത്.

ഇപ്പോഴിതാ ഈ ചിത്രത്തിൽ നിന്ന് പുറത്താക്കപ്പെട്ട ധ്രുവന് പിന്തുണയുമായി പ്രശസ്ത നടൻ ഷമ്മി തിലകൻ രംഗത്ത് വന്നു കഴിഞ്ഞു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഷമ്മി തിലകൻ ധ്രുവന് വേണ്ടി രംഗത്ത് വന്നത്. പരോക്ഷമായി താര സംഘടനായ അമ്മയേയും ട്രോള് ചെയ്തു കൊണ്ടാണ് ഷമ്മി തിലൻ്റെ ഫേസ്ബുക് പോസ്റ്റ്. അഭിനയിച്ച സിനിമയിൽ നിന്ന് പുറത്താക്കപ്പെട്ട സ്ഥിതിക്ക്, സ്തുത്യർഹമായ പ്രവർത്തനങ്ങളെ മാനിച്ചു മാസം തോറും 5000  രൂപ കൈനീട്ടം കിട്ടാനുള്ള യോഗ്യത ധ്രുവൻ എന്ന നടൻ തുടക്കത്തിൽ തന്നെ നേടിയതായി കരുതേണ്ടതാണ് എന്ന് അനുഭവം ഗുരുസ്ഥാനത്തു ഉള്ളതിനാൽ താൻ സാക്ഷ്യപ്പെടുത്തുന്നു എന്നും ഇവിടിങ്ങനാണ് ഭായ് എന്നുമാണ് ഷമ്മി തിലകന്റെ ഫേസ്ബുക് പോസ്റ്റ്. പേരിനൊപ്പം തിലകൻ എന്നുള്ളത് കൊണ്ട് തനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഷമ്മി തിലകൻ പറയുന്നു

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.