ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. ഏപ്രിൽ മാസത്തിൽ റിലീസ് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിലെ പുതിയ അപ്‌ഡേറ്റ് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ ചിത്രത്തിലെ രണ്ടാമത്തെ ഗാനം മാർച്ച് പത്തൊന്പതിനു റിലീസ് ചെയ്യുമെന്നുള്ള വിവരമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ദളപതി വിജയ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. കു കാർത്തിക് വരികൾ രചിച്ചിരിക്കുന്ന ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഈ ഗാനം എത്തുന്നു എന്ന് പറഞ്ഞു കൊണ്ട് പുറത്തു വിട്ടിരിക്കുന്ന പ്രോമോ വീഡിയോയിൽ വിജയ്, അനിരുദ്ധ് രവിചന്ദർ, നായിക പൂജ ഹെഗ്‌ഡെ, സംവിധായകൻ നെൽസൺ ദിലീപ്കുമാർ എന്നിവരേയും നമ്മുക്ക് കാണാൻ സാധിക്കും. ജോളിയാ ജിംഖാന എന്ന വരികളോടെയാണ് ഈ ഗാനം ആരംഭിക്കുന്നത്.
ഇതിലെ ആദ്യ ഗാനമായ അറബിക് കുത്ത് ലിറിക് വീഡിയോ ഇപ്പോൾ 182 മില്യൺ കാഴ്ചക്കാരെ നേടി യൂട്യൂബിൽ റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുകയാണ്. ശിവകാർത്തികേയൻ രചിച്ച ആ ഗാനം ആലപിച്ചത് സംഗീത സംവിധായകൻ അനിരുദ്ധ്, ജോണിത ഗാന്ധി എന്നിവർ ചേർന്നാണ്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം സൺ പിക്ചേഴ്സ് ആണ് നിർമ്മിച്ചിരിക്കുന്നത്. യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും അഭിനയിച്ച ഈ സ്റ്റൈലിഷ് മാസ്സ് ചിത്രത്തിന് കാമറ ചലിപ്പിച്ചത് മനോജ് പരമഹംസയും എഡിറ്റിംഗ് നിർവഹിക്കുന്നത് ആർ നിർമ്മലും ആണ്. ഏപ്രിൽ പതിനാലിന് ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.