മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം ഭീഷ്മ പർവ്വം ഈ കഴിഞ്ഞ മാർച്ച് മൂന്നിന് ആണ് റിലീസ് ചെയ്തത്. മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിച്ചത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഡ്രാമ വിഭാഗത്തിലുള്ള ഒരു ചിത്രം ആയിരുന്നു ഭീഷ്മ പർവ്വം. അമൽ നീരദിന്റെ സ്റ്റൈലിഷ് മേക്കിങ്, സുഷിൻ ശ്യാം ഒരുക്കിയ കിടിലൻ പശ്‌ചാത്തല സംഗീതം എന്നിവ ഈ ചിത്രത്തിന്റെ മികവ് വർധിപ്പിച്ചു. ഇപ്പോഴിതാ ഇതിലെ ഒരു കിടിലൻ ആക്ഷൻ രംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മമ്മൂട്ടി ഉൾപ്പെടുന്ന സംഘട്ടനത്തിന്റെ മേക്കിങ് ആണ് പുറത്തു വിട്ടിരിക്കുന്നത്. റോബോട്ടിക് കാമറ ഉപയോഗിച്ചാണ് ഈ ആക്ഷൻ രംഗം ഒരുക്കിയിരിക്കുന്നത്. അത് എങ്ങനെയാണു കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് എന്നത് ഈ വീഡിയോയിൽ കാണാൻ സാധിക്കും. മമ്മൂട്ടിക്കൊപ്പം ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ എന്നിവരേയും ഈ വീഡിയോയിൽ കാണാൻ സാധിക്കും.
അമൽ നീരദ് നിർമ്മാണം നിർവഹിക്കുകയും കൂടി ചെയ്ത ഭീഷ്മ പർവ്വം, രചിച്ചിരിക്കുന്നത് അദ്ദേഹവും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്. സൗബിൻ ഷാഹിർ, സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, ജിനു ജോസഫ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ഷെബിൻ ബെൻസൺ എന്നിവർ കൂടി അഭിനയിച്ചിരിക്കുന്നു ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും എഡിറ്റ് ചെയ്തിരിക്കുന്നത് വിവേക് ഹര്ഷനും ആണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.