[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ദളപതി വിജയ് ആലപിച്ച ബീസ്റ്റിലെ ഗാനം എത്തുന്നു; പ്രോമോ വീഡിയോ കാണാം..!

ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. ഏപ്രിൽ മാസത്തിൽ റിലീസ് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിലെ പുതിയ അപ്‌ഡേറ്റ് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ ചിത്രത്തിലെ രണ്ടാമത്തെ ഗാനം മാർച്ച് പത്തൊന്പതിനു റിലീസ് ചെയ്യുമെന്നുള്ള വിവരമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ദളപതി വിജയ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. കു കാർത്തിക് വരികൾ രചിച്ചിരിക്കുന്ന ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഈ ഗാനം എത്തുന്നു എന്ന് പറഞ്ഞു കൊണ്ട് പുറത്തു വിട്ടിരിക്കുന്ന പ്രോമോ വീഡിയോയിൽ വിജയ്, അനിരുദ്ധ് രവിചന്ദർ, നായിക പൂജ ഹെഗ്‌ഡെ, സംവിധായകൻ നെൽസൺ ദിലീപ്കുമാർ എന്നിവരേയും നമ്മുക്ക് കാണാൻ സാധിക്കും. ജോളിയാ ജിംഖാന എന്ന വരികളോടെയാണ് ഈ ഗാനം ആരംഭിക്കുന്നത്.

ഇതിലെ ആദ്യ ഗാനമായ അറബിക് കുത്ത് ലിറിക് വീഡിയോ ഇപ്പോൾ 182 മില്യൺ കാഴ്ചക്കാരെ നേടി യൂട്യൂബിൽ റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുകയാണ്. ശിവകാർത്തികേയൻ രചിച്ച ആ ഗാനം ആലപിച്ചത് സംഗീത സംവിധായകൻ അനിരുദ്ധ്, ജോണിത ഗാന്ധി എന്നിവർ ചേർന്നാണ്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം സൺ പിക്ചേഴ്സ് ആണ് നിർമ്മിച്ചിരിക്കുന്നത്. യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും അഭിനയിച്ച ഈ സ്റ്റൈലിഷ് മാസ്സ് ചിത്രത്തിന് കാമറ ചലിപ്പിച്ചത് മനോജ് പരമഹംസയും എഡിറ്റിംഗ് നിർവഹിക്കുന്നത് ആർ നിർമ്മലും ആണ്. ഏപ്രിൽ പതിനാലിന് ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

20 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

20 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.