അഞ്ച് നായികമാരുമായി ഒരു മലയാള ചിത്രം വരുന്നു സ്‌കൂൾ ഡയറീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഏറ്റവുമധികം നായികമാരുമായി എത്തുന്ന ചിത്രം കൂടിയാണ്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ സ്കൂൾ കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിൽ നായിക പ്രാധാന്യം നൽകി തന്നെയാണ് കഥയൊരുക്കിയിരിക്കുന്നത്. ഒരു സ്കൂളും അവിടുത്തെ അദ്ധ്യാപകരേയും കുട്ടികളെയും ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. അപ്രതീക്ഷിതമായുണ്ടാകുന്ന വിദ്യാർത്ഥിയുടെ തിരോധാനവും അതിന്റെ അന്വേഷണവും അത്യന്തം സസ്പെൻസ് നിറഞ്ഞ വഴിയിലൂടെ പറയുകയാണ് ചിത്രത്തിൽ. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറുകളും ഗാനങ്ങളുമെല്ലാം തന്നെ ഇതിനോടകം വലിയ ശ്രദ്ധനേടിക്കഴിഞ്ഞു. മലയാളികളുടെ പ്രിയങ്കരനായ എം. ജി. ശ്രീകുമാറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് എം. ജി ശ്രീകുമാർ ആലപിച്ച ആദ്യഗാനം വലിയ ഹിറ്റാവുകയും ചെയ്തിരുന്നു.
നവാഗതനായ ഹാജ മൊയ്‌നു നവാഗതരായ നിരവധി താരങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത ചിത്രമാണ് സ്കൂൾ ഡയറീസ്. ഹാജമൊയ്‌നു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആന്റണി, ബിസ്മിൻ ഷാ, സിദ്ധാർത്ഥ്, ഗോകുൽ തുടങ്ങിയവരാണ് ചിത്രത്തിലെ നായകന്മാരാക്കി എത്തുന്നത്. അർച്ചന, യമുന, റിമ, ഇന്ദു തുടങ്ങിയവരാണ് നായിക വേഷത്തിൽ എത്തുന്നത്. മസ്കറ്റ് മൂവി മേക്കേഴ്സിന്റെ വേണ്ടി അൻവർ സാദത്ത് ചിത്രം നിർമ്മിച്ചിരിക്കുന്നു. സ്കൂൾ കഥപറയുന്ന ത്രില്ലർ ചിത്രത്തിൽ ആക്ഷനും ഏറെ പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ജി. കെ നന്ദകുമാറാണ്. എഡിറ്റിംഗ് രാഹുൽ നിർമ്മിക്കുന്നു. ഒരു പുത്തൻ ക്യാംപസ് അനുഭവം തീർക്കാൻ ചിത്രം ഉടൻ തീയറ്ററുകളിൽ എത്തും.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.