മലയാള സിനിമയുടെ പുതുതലമുറയിലെ ശ്രദ്ധേയയായ താരമാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന ഡിജോ ജോസ് ആന്റണി ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സാനിയ ആ ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രമായുള്ള പ്രകടന മികവ് കൊണ്ടാണ് ശ്രദ്ധിക്കപെടുന്നതും. അതിനു ശേഷം ഒട്ടേറെ ചിത്രങ്ങളിലൂടെ ആരാധകരെ നേടിയെടുത്ത ഈ നടി സോഷ്യൽ മീഡിയയിലും വളരെ സജീവമായി നിലക്കുന്ന താരമാണ്. ഗംഭീര നർത്തകിയായ സാനിയ തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ ഡാൻസ് വീഡിയോകളും വർക്ക് ഔട്ട് വീഡിയോകളും പുറത്തു വിടാറുണ്ട്. അതിനെല്ലാം വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിക്കാറ്. ഇപ്പോഴിതാ സാനിയയുടെ പുതിയ വർക്ക് ഔട്ട് വീഡിയോ ഏറെ ശ്രദ്ധ നേടിയെടുകയാണ്. അപാരമായ മെയ് വഴക്കമാണ് ഈ വീഡിയോയിൽ സാനിയ പ്രദർശിപ്പിക്കുന്നത്. കഠിനമായ വർക്ക് ഔട്ടുകൾ പോലും വളരെ അനായാസമായി ചെയ്യുന്ന സാനിയക്ക് ഫിറ്റ്നസ് പ്രേമികളുടെ വലിയ പ്രശംസയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നൃത്തവും ജിംനാസ്റ്റുകളെ അനുസ്മരിപ്പിക്കുന്ന മെയ് വഴക്കവുമായി പ്രേക്ഷകരുടെ മനസ്സ് കവരുകയാണ് ഇപ്പോഴീ നടി.
ഈ വർഷം റിലീസ് ചെയ്ത ദി പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിൽ ഒരു വേഷം ചെയ്ത സാനിയ, ഒടിടി റീലീസ് ആയി എത്തിയ കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയ ഈ ചിത്രത്തിലെ പ്രകടനത്തിന് വലിയ പ്രേക്ഷക പ്രശംസയാണ് സാനിയക്ക് ലഭിച്ചത്. മമ്മൂട്ടി അഭിനയിച്ച പതിനെട്ടാം പടി, മോഹൻലാൽ നായകനായ ലൂസിഫർ, ജയസൂര്യ നായകനായ പ്രേതം 2 എന്നീ ചിത്രങ്ങളിലും വളരെ നിർണ്ണായകമായ കഥാപാത്രങ്ങൾക്ക് സാനിയ ജീവൻ നൽകിയിരുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.