[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പുത്തൻ മേക് ഓവറുമായി നടി സുരഭി ലക്ഷ്മി; വർക്ക് ഔട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു..!

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരമടക്കം നേടി പ്രേക്ഷകരുടെ മനസിലിടം നേടിയ നടിയാണ് സുരഭി ലക്ഷ്മി. മിനി സ്‌ക്രീനിലൂടെ കയ്യടി നേടി, ഇന് മലയാള സിനിമാ രംഗത്ത് നിറസാന്നിധ്യമായി മാറിയ ഈ നടി സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് സുരഭി ലക്ഷ്മി പങ്കു വെച്ച തന്റെ വർക്ക് ഔട്ട് ചിത്രങ്ങളാണ്. നടിയുടെ പുതിയ ഫിസിക്കൽ മേക് ഓവർ കണ്ട ആരാധകർ ഞെട്ടിയിരിക്കുയാണ് എന്ന് തന്നെ പറയാം. ശരീര ഭാരം കുറച്ചു, ഫിറ്റ്നസ് കൂട്ടി, കിടിലൻ ലുക്കിലാണ് സുരഭി ലക്ഷ്മി ആ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളാണ് സുരഭി ലക്ഷ്മി പങ്കു വെച്ചിരിക്കുന്നത്. രൂപേഷ് രഘുനാഥ് എന്ന ട്രെയ്നറുടെ കീഴിൽ ആണ് സുരഭി ലക്ഷ്മി ഈ ഫിസിക്കൽ മേക് ഓവർ നടത്തിയിരിക്കുന്നത്. ബോഡി ഫിറ്റ് ആക്കി സൂക്ഷിക്കുക എന്നത് പണ്ട് മുതലേ ആഗ്രഹമുള്ള കാര്യമായിരുന്നെങ്കിലും വർക്കൗട്ട് തുടങ്ങിയതിനു ശേഷം പിന്നീട് അത് മുടങ്ങി പോവുക എന്നതായിരുന്നു പതിവെന്നും, എന്നാൽ ദുൽഖർ ചിത്രം കുറുപ്പിന്റെ ചിത്രീകരണത്തിന് പോയപ്പോൾ, അദ്ദേഹത്തിന്റെ പേഴ്സനൽ ട്രെയിനർ അരുൺ നൽകിയ നിർദേശങ്ങളാണ് വീണ്ടും വർക്ക് ഔട്ട് തുടങ്ങാനും ഫിറ്റ്നസ് വീണ്ടെടുക്കാനുമുള്ള പ്രചോദനം നൽകിയത് എന്നും നടി വെളിപ്പെടുത്തി.

https://www.facebook.com/SurabhiLakshmiActress/posts/2955681654651442

ലോക്ക് ഡൌൺ സമയത്തു വീട്ടിൽ തുടങ്ങിയ വർക്ക് ഔട്ട് അതിനു ശേഷം കോഴിക്കോട് ലൈഫ് ജിമ്മിൽ തുടരുകയാണ് സുരഭി ലക്ഷ്മി. ഇഷ്ട ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റിനു പകരം, ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാതെഅതിന്റെ അളവ് കുറച്ച് കൊണ്ടുള്ള ഫാറ്റ് ലോസ് ഡയറ്റ് പ്ലാൻ ആണ് സുരഭി ലക്ഷ്മി ഇപ്പോൾ പിന്തുടരുന്നത്. അതിന്റെ ഗുണം വലിയ രീതിയിൽ മനസ്സിലാവുന്നുണ്ട് എന്നും സുരഭി പറയുന്നു. അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പദ്മ ആണ് സുരഭി ലക്ഷ്മിയുടെ റിലീസിന് തയാറെടുക്കുന്ന ചിത്രം. ബൈ ദ പീപ്പിൾ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ ഈ നടി അതിനു ശേഷം അറുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

https://www.instagram.com/p/CICdtoVnSkD/?utm_source=ig_web_copy_link

ഫോട്ടോ കടപ്പാട്: arun payyadimeethal

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.