[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഞെട്ടിക്കുന്ന മെയ് വഴക്കവുമായി സാനിയയുടെ വർക്ക് ഔട്ട് വീഡിയോ…!

മലയാള സിനിമയുടെ പുതുതലമുറയിലെ ശ്രദ്ധേയയായ താരമാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന ഡിജോ ജോസ് ആന്റണി ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സാനിയ ആ ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രമായുള്ള പ്രകടന മികവ് കൊണ്ടാണ് ശ്രദ്ധിക്കപെടുന്നതും. അതിനു ശേഷം ഒട്ടേറെ ചിത്രങ്ങളിലൂടെ ആരാധകരെ നേടിയെടുത്ത ഈ നടി സോഷ്യൽ മീഡിയയിലും വളരെ സജീവമായി നിലക്കുന്ന താരമാണ്. ഗംഭീര നർത്തകിയായ സാനിയ തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ ഡാൻസ് വീഡിയോകളും വർക്ക് ഔട്ട് വീഡിയോകളും പുറത്തു വിടാറുണ്ട്. അതിനെല്ലാം വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിക്കാറ്‌. ഇപ്പോഴിതാ സാനിയയുടെ പുതിയ വർക്ക് ഔട്ട് വീഡിയോ ഏറെ ശ്രദ്ധ നേടിയെടുകയാണ്. അപാരമായ മെയ് വഴക്കമാണ് ഈ വീഡിയോയിൽ സാനിയ പ്രദർശിപ്പിക്കുന്നത്. കഠിനമായ വർക്ക് ഔട്ടുകൾ പോലും വളരെ അനായാസമായി ചെയ്യുന്ന സാനിയക്ക് ഫിറ്റ്നസ് പ്രേമികളുടെ വലിയ പ്രശംസയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നൃത്തവും ജിംനാസ്റ്റുകളെ അനുസ്മരിപ്പിക്കുന്ന മെയ് വഴക്കവുമായി പ്രേക്ഷകരുടെ മനസ്സ് കവരുകയാണ് ഇപ്പോഴീ നടി.

ഈ വർഷം റിലീസ് ചെയ്ത ദി പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിൽ ഒരു വേഷം ചെയ്ത സാനിയ, ഒടിടി റീലീസ് ആയി എത്തിയ കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയ ഈ ചിത്രത്തിലെ പ്രകടനത്തിന് വലിയ പ്രേക്ഷക പ്രശംസയാണ് സാനിയക്ക് ലഭിച്ചത്. മമ്മൂട്ടി അഭിനയിച്ച പതിനെട്ടാം പടി, മോഹൻലാൽ നായകനായ ലൂസിഫർ, ജയസൂര്യ നായകനായ പ്രേതം 2 എന്നീ ചിത്രങ്ങളിലും വളരെ നിർണ്ണായകമായ കഥാപാത്രങ്ങൾക്ക് സാനിയ ജീവൻ നൽകിയിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.