തെന്നിന്ത്യൻ താര സുന്ദരി സാമന്തയുടെ ത്രസിപ്പിക്കുന്ന ഗ്ലാമർ പ്രദർശനവും നൃത്തവുമായി പുഷ്പയിലെ ഗാനം ഇന്ന് റിലീസ് ചെയ്തു. ലിറിക് വീഡിയോ ആയി റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനം സാമന്തയുടെ ഗ്ലാമർ ദൃശ്യങ്ങൾ കൊണ്ട് സമൃദ്ധമാണ്. അല്ലു അർജുനെ നായകനാക്കി സുകുമാർ ഒരുക്കിയ ഈ ചിത്രം അവർ രണ്ടു പേരുടെയും കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. രണ്ടു ഭാഗങ്ങൾ ആയി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗം ആണ് ഡിസംബർ പതിനേഴിന് അഞ്ചു ഭാഷകളിൽ ആയി റിലീസ് ചെയ്യുക. ഇതിന്റെ ട്രൈലെർ, ടീസർ, രശ്‌മിക മന്ദനാ- അല്ലു അർജുൻ ടീമിന്റെ ഗാനം എന്നിവ നേരത്തെ റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. അത് കൂടാതെ ഇതിന്റെ മേക്കിങ് വീഡിയോ കൂടി അണിയറ പ്രവത്തകർ പുറത്തു വിട്ടത് ശ്രദ്ധ നേടിയെടുത്തിരുന്നു. മലയാളത്തിന്റെ യുവ താരം ഫഹദ് ഫാസിൽ ആണ് ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
തെലുങ്കു കൂടാതെ മലയാളം, തമിഴ്ഷ്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ പുഷ്പ രാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുമ്പോൾ ഭൻവർ സിങ് ശെഖാവത് എന്ന ഐപിഎസ് ഓഫീസർ ആയാണ് ഫഹദ് ഫാസിൽ എത്തുന്നത്. ആക്ഷനും നൃത്തവും പ്രണയവും പകയുമെല്ലാം കോർത്തിണക്കിയ ഒരു പക്കാ മാസ്സ് മസാല എന്റെർറ്റൈനെർ ആണ് പുഷ്പ എന്നാണ് സൂചന. ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ, ഹാരിഷ് ഉത്തമൻ, വെണ്ണല കിഷോർ, അനസൂയ ഭരദ്വാജ്, ശ്രീ തേജ് തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരന്ന ഈ ചിത്രം മൈത്രി മൂവി മേക്കേഴ്‌സ് ആണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ന് പുറത്തു വന്ന ഗാനത്തിന് ഈണം പകർന്നത് ദേവിശ്രീ പ്രസാദും ആലപിച്ചിരിക്കുന്നത് ഇന്ദ്രാവതി ചൗഹാനുമാണ്. ചന്ദ്രബോസ് ആണ് ഈ ഗാനത്തിന് വരികൾ രചിച്ചത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന "പ്രിൻസ് ആൻഡ് ഫാമിലി " യിലെ…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയിലെ പുതിയ ഗാനം റിലീസ് ആയി.…
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്ദേവ്…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ…
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
This website uses cookies.