[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ആ പഴയ ദിലീപിന്റെ തിരിച്ചു വരവ്; പൊട്ടിചിരിപ്പിച്ചു ജനപ്രിയന്റെ കേശുവിലെ ആദ്യ ഗാനം; വീഡിയോ കാണാം..!

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. സൂപ്പർ സംവിധായകനായ നാദിർഷ സംവിധാനം ചെയ്ത ഈ ചിത്രം ഈ വരുന്ന ക്രിസ്മസിന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് റിലീസ് ചെയ്യുന്നത്. ദിലീപിന്റെ ആദ്യ ഒറ്റിറ്റി റിലീസ് ആയെത്തുന്ന ഈ ചിത്രത്തിന്റെ ഒരു മോഷൻ പോസ്റ്റർ നേരത്തെ റിലീസ് ചെയ്തിരുന്നു. അത് കൂടാതെ ഇതിന്റെ പോസ്റ്ററുകൾ, നാദിർഷ രചിച്ചു ഈണം പകർന്നു ദിലീപ് ആലപിച്ച നാരങ്ങ മിട്ടായി എന്ന ഗാനം എന്നിവയും സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. പുന്നാര പൂങ്കാറ്റിൽ എന്ന് തുടങ്ങുന്ന ഈ ഗാനം മലയാളത്തിന്റെ ഗാനഗന്ധർവൻ ഡോക്ടർ കെ ജെ യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്. സുജേഷ് ഹരി വരികൾ എഴുതിയ ഈ ഗാനത്തിനും ഈണം പകർന്നിരിക്കുന്നത് നാദിർഷ തന്നെയാണ്. അതിമനോഹരമായ ഈ ഗാനം പൊട്ടിച്ചിരിപ്പിക്കുന്ന ഒട്ടേറെ രംഗങ്ങൾ കൊണ്ടും സമ്പന്നമാണ്.

ഈ വീഡിയോ കണ്ട പ്രേക്ഷകർ പറയുന്നത് പണ്ടത്തെ സരസനായ ദിലീപിനെ വീണ്ടും കണ്ടു എന്നാണ്. ദിലീപിന്റെ ഒരു പക്കാ കോമഡി ഫാമിലി എന്റെർറ്റൈനെർ പുറത്തു വന്നിട്ട് ഇപ്പോൾ കുറെ വർഷങ്ങൾ ആയി എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഒരു കിടിലൻ കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയ കേശു ഈ വീടിന്റെ നാഥൻ, ആരാധകർക്കും സിനിമാ പ്രേമികൾക്കും ഒരു വിരുന്നു തന്നെ ആയിരിക്കും എന്നാണ് പ്രതീക്ഷ. ദിലീപിനൊപ്പം വിന്റേജ് ഉർവശിയെയും ഈ ഗാനത്തിൽ നമ്മുക്ക് കാണാൻ സാധിക്കും. ഇവർ രണ്ടു പേരുടെയും കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിലേതു എന്നാണ് സൂചന. ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോലത്തെ മികച്ച ചിത്രം രചിച്ച സജീവ് പാഴൂർ ആണ്. കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, കോട്ടയം നസീർ, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, അനുശ്രീ, സ്വാസിക എന്നിവരും അഭിനയിച്ച ഈ ചിത്രം ദിലീപും ഡോക്ടർ സക്കറിയ തോമസും കൂടിയാണ് നിർമ്മിച്ചിരിക്കുന്നത്. അനിൽ നായർ ക്യാമറ ചലിപ്പിച്ച കേശു ഈ വീടിന്റെ നാഥൻ എഡിറ്റ് ചെയ്തത് സാജൻ ആണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.