സുൽത്താൻ ബ്രദർസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അൽ ജസ്സാം അബ്‌ദുൾ ജബ്ബാർ നിർമിച്ചു, മുത്തുഗൗ എന്ന സിനിമക്ക് ശേഷം വിപിൻ ദാസ്, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അന്താക്ഷരി. നേരിട്ടുള്ള ഒറ്റിറ്റി റിലീസ് ആയി സോണി ലൈവിൽ എത്തുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തു. പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകുന്നത്. സൈജു കുറുപ്പ് ആണ് ഈ ചിത്രത്തിലെ നായകനായ പോലീസ് ഓഫീസർ ആയെത്തുന്നത്. അദ്ദേഹത്തിനോടൊപ്പം സുധി കോപ്പ ,ബിനു പപ്പു, വിജയ് ബാബു, പ്രിയങ്ക നായർ, ശബരീഷ് വർമ്മ എന്നിവരും ഇതിൽ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നുണ്ട്. ബബ്‌ലു അജു ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതു.
അങ്കിത് മേനോൻ. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന അന്താക്ഷരി എഡിറ്റ് ചെയ്തിരിക്കുന്നത് ജോൺകുട്ടി ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അൽ സജാം അബ്ദുൽ ജബ്ബാർ, പോജക്ട് ഡിസൈനർ- അൽ ജസീം അബ്‍ദുൾ ജബ്ബാർ, കല- സാബുമോഹൻ, സൗണ്ട് ഡിസൈൻ-അരുൺ എസ് മണി, ക്രിയേറ്റിവ് ഡയറക്ടർ-നിതീഷ് സഹദേവ്, വസ്ത്രാലങ്കാരം-അശ്വതി ജയകുമാർ,മേക്കപ്പ്- സുധീർ സുരേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ- ശ്യാം ലാൽ, പ്രൊഡക്ഷൻ കോർഡിനേറ്റർ-ഹരിലാൽ, സ്റ്റിൽസ്-ഫിറോസ് കെ ജയേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അഭിലാഷ് എം. യൂ, അസോസിയേറ്റ് ഡയറക്ടർ-രെജീവൻ.എ. രണിത് രാജ്,പരസ്യകല- അജിപ്പാൻ,നവീൻ കൃഷ്ണ.പി. പി,പി ആർ ഒ-ശബരി എന്നിവരാണ് ഈ ചിത്രത്തിന് വേണ്ടി പിന്നണിയിൽ പ്രവർത്തിച്ച മറ്റുള്ളവർ. സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. വിപിൻ ദാസ് ഒരുക്കിയ മുത്തുഗൗ എന്ന ആദ്യ ചിത്രത്തിൽ ഗോകുൽ സുരേഷ് ആയിരുന്നു നായകൻ.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.