[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബീസ്റ്റ് ട്രെയ്ലറിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ; വീഡിയോ കാണാം..!

ദളപതി ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരുന്ന, ദളപതി വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തിന്റെ ട്രൈലെർ ഇന്നലെ വൈകുന്നേരമാണ് റിലീസ് ചെയ്തത്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രം ഏപ്രിൽ പതിമൂന്നിന് ആണ് ആഗോള റിലീസ് ആയി എത്തുക. ആക്ഷന്‍ മാസ് പെര്‍ഫോമന്‍സ് കൊണ്ട് ദളപതി വിജയ് പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ പോകുന്ന ഒരു ചിത്രമായിരിക്കും ബീസ്റ്റ് എന്ന സൂചനയാണ് ഇന്നലെ വന്ന ട്രൈലെർ നമ്മുക്ക് തരുന്നത്. തീവ്രവാദികൾ ഹൈജാക്ക് ചെയ്ത മാളില്‍ കുടുങ്ങിയ ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു മിലിറ്ററി സ്പൈ ആയാണ് വിജയ് ഈ ചിത്രത്തിൽ എത്തുന്നത് എന്നും ട്രൈലെർ നമ്മളോട് പറയുന്നു. എന്നാൽ ഇതൊന്നും കൂടാതെ ചില രഹസ്യങ്ങളും ഈ ട്രെയ്ലറിൽ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അതെന്തൊക്കെയാണ് എന്നൊന്ന് നോക്കാം നമ്മുക്ക്.

ഒരു ദിവസം നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നത് എന്ന് ട്രെയ്ലറിലൂടെ തന്നെ സംവിധായകൻ പ്രേക്ഷകരോട് പറയുകയാണ്. അത് കൂടാതെ തന്നെ ചിത്രത്തിന്റെ കഥ എന്താണെന്നു മറച്ചു വെക്കാനുള്ള ശ്രമവും ട്രെയ്ലറിൽ ഇല്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഒന്നോ രണ്ടോ ദിവസം കൊണ്ട് നടക്കുന്ന കഥ പറയുന്ന ആദ്യ വിജയ് ചിത്രമായിരിക്കും ബീസ്റ്റ് എന്ന പ്രത്യേകതയുമുണ്ട്. ഹൈജാക്ക് ചെയ്യപ്പെട്ട മാളിൽ മന്ത്രിയുടെ കുടുംബവും ഉണ്ടെന്നുള്ള സൂചനയും അത്കൊണ്ട് തന്നെ ഇതൊരു ദേശീയ ഇഷ്യൂ ആയി മാറുന്നുണ്ട് എന്നും ട്രൈലെർ കാണിച്ചു തരുന്നുണ്ട്. മാത്രമല്ല, ലോകം മുഴുവൻ ട്രെൻഡിങ് ആയി മാറിയ മണി ഹെയ്‌സ്റ്റ് എന്ന സ്പാനിഷ് ഹെയ്‌സ്റ്റ് ത്രില്ലർ വെബ് സീരിസിന്റെ ഒരു വൈബും ഈ ട്രെയിലറിലെ തീവ്രവാദികളെ കാണിക്കുന്ന ചില രംഗങ്ങൾ നമ്മുക്ക് തരുന്നുണ്ട്. ആക്ഷന് ഇടയിൽ ഒരുപാട് കോമഡി സീനുകൾക്കും ഉള്ള സാധ്യതയും ഈ ട്രൈലെർ തുറന്നു കാണിക്കുന്നുണ്ട്. അതിനുള്ള സാഹചര്യങ്ങളും കഥാപാത്രങ്ങളും ചിത്രത്തിൽ ഉണ്ടെന്നും ഈ ട്രൈലെർ സൂക്ഷ്മതയോടെ കണ്ടാൽ മനസ്സിലാക്കാൻ സാധിക്കും. സെൽവ രാഘവൻ ഈ ചിത്രത്തിലെ വില്ലൻ ആണെന്ന് വാർത്തകൾ വന്നിരുന്നു എങ്കിലും ട്രെയ്ലറിൽ അതിനു നേരെ വിപരീതമായ കാര്യങ്ങളാണ് കാണിക്കുന്നത്. അത്കൊണ്ട് തന്നെ ചിത്രത്തിലെ ട്വിസ്റ്റ് എത്രമാത്രം വലുതായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ കൂടിയാണ് ആരാധകർ. ഏതായാലും കിടിലൻ ലുക്കിൽ, മാസ്സ് പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ എത്തുന്ന ദളപതി വിജയ്‌യുടെ എൻട്രി തന്നെ ഈ ചിത്രം ഒരു ആഘോഷമായിരിക്കും എന്ന പ്രതീക്ഷയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

7 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

7 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.