ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന സച്ചിൻ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രൊമോ സോങ് സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറുകയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ഒരു ട്രിബ്യുട് പോലെയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ലോക കപ്പ് ക്രിക്കറ്റ് കൂടി നടന്നു കൊണ്ടിരിക്കുന്ന ഈ സമയത്തു ഈ ഗാനം ഏറെ ആവേശമാണ് സൃഷ്ടിക്കുന്നത്. ക്രിക്കറ്റ് കൂടി പശ്ചാത്തലമാകുന്ന ഒരു റൊമാന്റിക് കോമഡി ചിത്രം ആയാണ് സച്ചിൻ ഒരുക്കിയിരിക്കുന്നത്. സന്തോഷ് നായർ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അങ്കമാലി ഡയറീസ് ഫെയിം അന്നാ രാജൻ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ അജു വർഗീസ്, ഹാരിഷ് കണാരൻ, അപ്പാനി ശരത്, രമേശ് പിഷാരടി എന്നിവരും നിർണ്ണായക വേഷങ്ങളിൽ എത്തിയിരിക്കുന്നു.
പ്രശസ്ത സംവിധായകനായ എസ് എൽ പുരം ജയസൂര്യ ആണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. ഷാൻ റഹ്മാൻ സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അഡ്വക്കേറ്റ് ജൂഡ് ആഗ്നെൽ സുധിർ, ജൂബി നൈനാൻ എന്നിവർ ചേർന്ന് ജെ ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ്. രഞ്ജൻ എബ്രഹാം എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ കാമറ ചലിപ്പിച്ചിരിക്കുന്നത് നീൽ ഡി കുന്ന ആണ്. ഇതിലെ ഗാനങ്ങൾ ഇതിനോടകം സൂപ്പർ ഹിറ്റായി കഴിഞ്ഞു. ഫഹദ് ഫാസിലിനെ നായകനാക്കി മണി രത്‌നം എന്ന ചിത്രമൊരുക്കി കൊണ്ടാണ് സന്തോഷ് നായർ സംവിധായകനായി അരങ്ങേറിയത്. ജൂലൈ 19 ന് ആണ് സച്ചിൻ റിലീസ് ചെയ്യാൻ പോകുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.